Asianet News MalayalamAsianet News Malayalam

ഇവ കഴിച്ചോളൂ, ബിപിയെ നോർമലാക്കാം

ബീറ്റ്റൂട്ട് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അസംസ്കൃത ബീറ്റ്റൂട്ട് ജ്യൂസും വേവിച്ച ബീറ്റ്റൂട്ടും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും ഫലപ്രദമാണെന്ന് കണ്ടെത്തി. 
 

foods for control high blood pressure
Author
First Published Dec 6, 2023, 4:01 PM IST

ഉയർന്ന രക്തസമ്മർദ്ദം പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.രക്തസമ്മർദ്ദം കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർ ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണം. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ ഗുണം ചെയ്യും. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. അത്തരത്തിൽ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം... 

ഇലക്കറികൾ...

ഇലക്കറികളിൽ പൊട്ടാസ്യവും നൈട്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് മൂത്രത്തിലൂടെ അധിക സോഡിയം നീക്കം ചെയ്യാൻ വൃക്കകളെ സഹായിക്കുന്നു. 

ബെറിപ്പഴങ്ങൾ...

ആന്റിഓക്‌സിഡന്റുകളാലും ഫ്‌ളേവനോയിഡുകളാലും സമ്പന്നമായ സ്‌ട്രോബെറിക്ക് രക്തയോട്ടം മെച്ചപ്പെടുത്താനും ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കാനും കഴിയും. 

ബീറ്റ്റൂട്ട്...

ബീറ്റ്റൂട്ടിലെ ഉയർന്ന നൈട്രേറ്റ് ഉള്ളടക്കം രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് കാരണമാകുന്നു. ബീറ്റ്റൂട്ട് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അസംസ്കൃത ബീറ്റ്റൂട്ട് ജ്യൂസും വേവിച്ച ബീറ്റ്റൂട്ടും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും ഫലപ്രദമാണെന്ന് കണ്ടെത്തി. 

ഓട്സ്...

നാരുകൾ അടങ്ങിയ ഓട്‌സ് കൊളസ്‌ട്രോൾ നിയന്ത്രണത്തിലാക്കി രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. 
ഓട്സ് രക്തസമ്മർദ്ദം കുറയ്ക്കാനും ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഓട്‌സിൽ ലയിക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

വാഴപ്പഴം...

ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാൻ വാഴപ്പളം സഹായിക്കുന്നു, ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. 

സാൽമൺ ഫിഷ്...

സാൽമൺ, അയല, മത്തി എന്നിവ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്പുഷ്ടമായതിനാൽ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൊഴുപ്പുകൾ വീക്കവും ചീത്ത കൊളസ്ട്രോളും കുറയ്ക്കുന്നതിലൂടെ രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.

ഡാൽക്ക് ചോക്ലേറ്റ്...

ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾക്കുള്ള മറ്റൊരു ആരോഗ്യകരമായ ഭക്ഷണമാണ് ‍ഡാർക്ക് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകളാലും പോളിഫെനോളുകളാലും സമ്പന്നമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

മുടികൊഴിച്ചിൽ അകറ്റാൻ ഇഞ്ചി ഇങ്ങനെ ഉപയോ​ഗിക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios