ഉയർന്നതോ ചീത്തയോ ആയ കൊളസ്ട്രോൾ പലപ്പോഴും ഹൃദയ സംബന്ധമായ വിവിധ പ്രശ്നങ്ങൾ ഉണ്ടാക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കുകയും ചെയ്യും. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറേ കണ്ട് എന്ത് ഭക്ഷണമാണ് കഴിക്കേണ്ടതെന്ന് അറിയണം.

പലരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. തെറ്റായ ഭക്ഷണക്രമവും വ്യായാമമില്ലായ്മ എന്നിവയെല്ലാം മോശ കൊളസ്ട്രോൾ കൂട്ടുന്നിന് കാരണമാകുന്നു. കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലുണ്ട്. ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ കൊളസ്ട്രോൾ), നല്ല കൊളസ്ട്രോൾ( എച്ച്ഡിഎൽ കൊളസ്ട്രോൾ).

രക്തത്തിലെ മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ എന്നത്. എൽഡിഎൽ കൊളസ്ട്രോൾ അധികമാകുമ്പോൾ അത് ധമനികളുടെ ആന്തരിക ഭിത്തികളിൽ അടിഞ്ഞുകൂടും. രക്തയോട്ടം കുറയുന്നത് ഹൃദയത്തിന് ഓക്സിജനും പോഷകങ്ങളും നഷ്ടപ്പെടുത്തുന്നു. ഇത് വിവിധ സങ്കീർണതകളിലേക്ക് നയിക്കുന്നു.

ഉയർന്നതോ ചീത്തയോ ആയ കൊളസ്ട്രോൾ പലപ്പോഴും ഹൃദയ സംബന്ധമായ വിവിധ പ്രശ്നങ്ങൾ ഉണ്ടാക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കുകയും ചെയ്യും. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറേ കണ്ട് എന്ത് ഭക്ഷണമാണ് കഴിക്കേണ്ടതെന്ന് അറിയണം. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?...

ഒന്ന്...

അപൂരിത കൊഴുപ്പുകൾ പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഒലിവ് ഓയിൽ, അവോക്കാഡോകൾ എന്നിവയിൽ കാണപ്പെടുന്ന പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചുവന്ന മാംസം, പാലുൽപ്പന്നങ്ങൾ എന്നിവയിൽ കാണപ്പെടുന്ന പൂരിത കൊഴുപ്പുകളുടെ ഉപഭോഗം പരിമിതപ്പെടുത്തുക.

രണ്ട്...

ലയിക്കുന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഓട്‌സ്, ബാർലി, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

മൂന്ന്...

ഐസ്‌ക്രീമുകളിലും കേക്കുകൾ, പേസ്ട്രികൾ, കുക്കികൾ തുടങ്ങിയ ബേക്ക് ചെയ്ത സാധനങ്ങളിലും പഞ്ചസാര കൂടുതൽ അടങ്ങിയിട്ടുണ്ട്. ബേക്ക് ചെയ്ത സാധനങ്ങളിൽ പൂരിത കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കാം.

നാല്...

സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും അനാരോഗ്യകരമായ കൊഴുപ്പും പഞ്ചസാരയും അധിക സോഡിയവും അടങ്ങിയിട്ടുണ്ട്. ഇവ ഉയർന്ന കൊളസ്‌ട്രോളിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും.

അഞ്ച്...

ഉരുളക്കിഴങ്ങ് ചിപ്‌സ്, ചിക്കൻ വിങ്സ്, ഒനിയൻ റിങ്സ് തുടങ്ങിയ നന്നായി വറുത്ത ലഘുഭക്ഷണങ്ങൾ ശൈത്യകാലത്ത് ജനപ്രിയമാണ്. ഇവയിൽ ഉയർന്ന കലോറിയുണ്ട്. നല്ല രുചിയുണ്ടെങ്കിലും അപകടകരമാണ്. വറുക്കാത്ത ഭക്ഷണങ്ങളെ അപേക്ഷിച്ച് അവയിൽ ഉയർന്ന കലോറി അടങ്ങിയിട്ടുണ്ട്.

ഫെെബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, കാരണം

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് #Asianetnews