ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഇലക്കറികള്‍

വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, ആന്‍റിഓക്സിഡന്‍റുകള്‍, നാരുകൾ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

2. ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

3. പയറുവര്‍ഗങ്ങള്‍

ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ പയര്‍വര്‍ഗങ്ങള്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.

4. ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

5. തക്കാളി

ലൈക്കോപ്പിനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തക്കാളി കഴിക്കുന്നതും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

6. ബീറ്റ്റൂട്ട്

നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ടും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

7. ആപ്പിള്‍, ഓറഞ്ച്

ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ ഫ്രൂട്ട്സ് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. അതിനാല്‍ ഇവ കഴിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.

8. നട്സും സീഡുകളും

അരോഗ്യകരമായ കൊഴുപ്പും നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.