Asianet News MalayalamAsianet News Malayalam

ഈ 5 ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ കുടവയർ ഈസിയായി കുറയ്ക്കാം

വയറ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ശീതളപാനീയങ്ങൾ ഒഴിവാക്കണം.  ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും വിസറൽ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നുവെന്ന് ഒട്ടേറെ പഠനങ്ങളുണ്ട്. 

Foods That Cause Belly Fat and Upset Your Stomach
Author
Trivandrum, First Published Jul 15, 2019, 10:33 AM IST

കുടവയർ മിക്കവർക്കും വലിയ പ്രശ്നമാണ്. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്. ഇതു വെറും ഒരു ശരീര അഴകിന്റെ മാത്രം പ്രശ്നമായി കാണാവുന്ന ഒന്നല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. കൊഴുപ്പ് രണ്ട് തരത്തിലാണ് വയറുഭാഗത്ത് രൂപപ്പെടുന്നത്. ഒന്ന് തൊലിക്കടിയിൽ രൂപപ്പെടുന്ന സബ്കൂട്ടേനിയസ് ഫാറ്റ്.

ഇത്തരത്തിലുള്ള കൊഴുപ്പ് വയറുഭാഗത്ത് മാത്രമല്ല ശരീരത്തിലെവിടെയും രൂപപ്പെടാം. എന്നാൽ വയറിനുള്ളിൽ രൂപപ്പെടുന്ന വിസറൽ ഫാറ്റിന്റെ കഥ മറിച്ചാണ്. ഇത് ആന്തര‍ികാവയവങ്ങളുടെ ചുറ്റുമാണ് രൂപപ്പെടുന്നത്. ഇതാണ് യഥാർഥ വില്ലൻ. കുടവയർ കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു...

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

ഒന്ന്...

വയറ് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിർബന്ധമായും ചോറ് ഒഴിവാക്കുക. ചോറിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയിട്ടുണ്ട്. ആദ്യം ചോറ് ഒരു നേരമാക്കുക. പതിയെ ഒരു നേരത്തെ ചോറിന്റെ അളവും കുറയ്ക്കുക. പ്ലേറ്റിന്റെ കാൽ ഭാഗം ചോറ്. ബാക്കി ഭാഗത്ത് സാലഡോ മറ്റ് വെജ് വിഭവങ്ങ‌ളോ വയ്ക്കാം.

Foods That Cause Belly Fat and Upset Your Stomach

രണ്ട്...

വയറ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ശീതളപാനീയങ്ങൾ ഒഴിവാക്കണം.  ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും വിസറൽ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നുവെന്ന് ഒട്ടേറെ പഠനങ്ങളുണ്ട്. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കോൺസിറപ്പാണ് ഈ പ്രശ്നത്തിനു കാരണം. ആവശ്യത്തിലധികം ഫ്രക്ടോസ് ലഭിച്ചാൽ അത് നേരേ കരളിലേക്ക് പോയി കൊഴുപ്പായി അടിയും.  

Foods That Cause Belly Fat and Upset Your Stomach

മൂന്ന്...

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. അടിവയറ്റിൽ കൊഴുപ്പ് കെട്ടികിടന്നാൽ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക. ഫ്രൈഡ് വിഭവങ്ങൾ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ പിടിപെടാമെന്ന് മുമ്പ് നടത്തിയ പഠനങ്ങൾ പറയുന്നു. വയറ്റില്‍ പെപ്റ്റിക് അള്‍സര്‍ ഉണ്ടാകാനും വറുത്ത ഭക്ഷണങ്ങള്‍ കാരണമാകാം. പൈലോറി എന്ന ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോൾ അസിഡിറ്റി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

Foods That Cause Belly Fat and Upset Your Stomach

നാല്...

സോഡ ആരോ​ഗ്യത്തിന് നല്ലതല്ല. മധുരം അടങ്ങിയ സോഡ കുടിക്കുന്നത് അടിവയറിൽ കൊഴുപ്പ് കൂട്ടാമെന്നാണ് പഠനങ്ങൾ പറയുന്നത്. ഡയറ്റ് ചെയ്യുന്നവരാണ് സോഡ അധികവും കുടിക്കുന്നത്. ഡയറ്റ് സോഡയും മറ്റ് സോഫ്റ്റ് ഡ്രിങ്ക്‌സുകളും സ്ഥിരമായി കുടിക്കുന്നത് പൊണ്ണത്തടി, പക്ഷാഘാതം, ഹൃദ്രോ​ഗങ്ങൾ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷനും അമേരിക്കൻ സ്ട്രോക്ക് അസോസിയേഷനും നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

Foods That Cause Belly Fat and Upset Your Stomach

അഞ്ച്...

പൊണ്ണത്തടി ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങളിലൊന്നാണ് ജങ്ക് ഫുഡ്. ജങ്ക് ഫുഡിൽ അമിതമായി കലോറി അടങ്ങിയിട്ടുള്ളതിനാൽ അടിവയറ്റിലും കൊഴുപ്പ് അടിയാനുള്ള സാധ്യത വളരെ കൂടുതലാണ്. ജങ്ക് ഫുഡ് കഴിക്കുന്നവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ജങ്ക് ഫുഡ് കഴിക്കുമ്പോൾ എൽഡിഎൽ കൊളസ്ട്രോൾ ഉയരുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ കുറയുകയുമാണ് ചെയ്യുന്നത്. 

Foods That Cause Belly Fat and Upset Your Stomach


 

Follow Us:
Download App:
  • android
  • ios