Asianet News MalayalamAsianet News Malayalam

ഫാറ്റി ലിവർ ഉണ്ടെങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് ഭക്ഷണങ്ങൾ

പൊണ്ണത്തടിയുള്ളവരിലും അമിതമായി മദ്യപിക്കുന്നവരിലുമാണ് പ്രധാനമായും ഫാറ്റി ലിവര്‍ കണ്ടുവരുന്നത്. എന്നാല്‍ പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോള്‍ പോലുള്ള ജീവിതശൈലീരോഗങ്ങള്‍ അനുഭവിക്കുന്നവരിലും ഫാറ്റി ലിവര്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
 

foods that help fatty liver disease
Author
First Published Nov 4, 2022, 9:29 PM IST

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. പിത്തരസം ഉത്പാദിപ്പിക്കുന്നത് മുതൽ ശരീരത്തിലെ ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നത് മുതൽ അവശ്യ പോഷകങ്ങൾ സൃഷ്ടിക്കുന്നത് വരെ കരൾ നിർവ്വഹിക്കുന്ന നിരവധി സുപ്രധാന പ്രവർത്തനങ്ങൾ ഉണ്ട്. കൂടാതെ, അതിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോൾ, ഈ അവസ്ഥ ചില രോഗങ്ങളിലേക്ക് നയിച്ചേക്കാം. അത്തരത്തിലുള്ള ഒന്നാണ് ഫാറ്റി ലിവർ. 

ഈ അവസ്ഥയിൽ കരളിൽ അധിക കൊഴുപ്പ് അടിഞ്ഞു കൂടുന്നു. അമിതമായ മദ്യപാനം കൂടാതെ, പൊണ്ണത്തടി, പ്രമേഹം, ഇൻസുലിൻ പ്രതിരോധം എന്നിവയാണ് പ്രശ്നത്തിന് പിന്നിലെ മറ്റ് കാരണങ്ങൾ.അമിതമായി മദ്യം കഴിക്കുന്നവരിൽ കണ്ടുവരുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ, മദ്യപാനം മൂലമല്ലാത്ത നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ടു തരത്തിൽ ഫാറ്റി ലിവർ കണ്ടുവരുന്നുണ്ട്. 

പൊണ്ണത്തടിയുള്ളവരിലും അമിതമായി മദ്യപിക്കുന്നവരിലുമാണ് പ്രധാനമായും ഫാറ്റി ലിവർ കണ്ടുവരുന്നത്. എന്നാൽ പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ പോലുള്ള ജീവിതശൈലീരോഗങ്ങൾ അനുഭവിക്കുന്നവരിലും ഫാറ്റി ലിവർ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

ഫാറ്റി ലിവർ പ്രശ്നമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധനായ ലോവ്‌നീത് ബത്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഫാറ്റി ലിവർ പ്രശ്നമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട നല് പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

വീറ്റ്​ഗ്രാസ് ജ്യൂസ്...

നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷ പദാർത്ഥങ്ങൾ നീക്കം ചെയ്യുന്നതിനും ആരോഗ്യകരമായ കരൾ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും വീറ്റ്​ഗ്രാസ് ജ്യൂസ് ശീലമാക്കണമെന്ന് ലവ്‌നീത് ബത്ര പറഞ്ഞു. വിവിധയിനം ചർമപ്രശ്നങ്ങൾ അകറ്റാൻ വീറ്റ് ഗ്രാസ് ജ്യൂസ് ഫലപ്രദമാണ്.

സോറിയാസിസ്, എക്സിമ തുടങ്ങിയ ചർമരോഗങ്ങളുടെ ചികിത്സയ്ക്ക് ഇതു നല്ലതാണ്. വീറ്റ് ഗ്രാസിൽ അടങ്ങിയ അമിനോ ആസിഡുകളും എൻസൈമുകളും ഉപദ്രവകാരികളായ രോഗാണുക്കളിൽനിന്നു ശരീരത്തെ സംരക്ഷിക്കുന്നു. ഈ ജ്യൂസിലെ പോഷകങ്ങൾ ശരീരകോശങ്ങളെ ശക്തിപ്പെടുത്തുന്നു. 

ബീറ്റ്റൂട്ട് ജ്യൂസ്...

ആരോഗ്യകരമായ കരളിന് നിങ്ങൾ കഴിക്കേണ്ട മറ്റൊരു ഭക്ഷണമാണ് ബീറ്റ്റൂട്ട്. ഇത് ആന്റിഓക്‌സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കരളിലെ ഓക്‌സിഡേറ്റീവ് നാശവും വീക്കവും കുറയ്ക്കാനും പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്ന ബീറ്റലൈനുകൾ എന്നറിയപ്പെടുന്ന നൈട്രേറ്റുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ഉറവിടമാണ്.

വാൾനട്ട്...

നട്സിൽ ഒമേഗ -6, ഒമേഗ -3 ഫാറ്റി ആസിഡുകളും പോളിഫെനോൾ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിനും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റുന്നതിനും വാൾനട്ട് സഹായകമാണെന്നും അവർ പറഞ്ഞു.വാൾനട്ട് നാരുകളാൽ സമ്പുഷ്ടമാണ്. വാൾനട്ട് ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.  ജിഐ സൂചിക 55 ൽ താഴെയുള്ള ഭക്ഷണങ്ങൾ പ്രമേഹരോ​ഗികൾക്ക് അനുയോജ്യമാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഡെങ്കിപ്പനി ബാധിതര്‍ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെ?

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lovneet Batra (@lovneetb)

Follow Us:
Download App:
  • android
  • ios