Asianet News MalayalamAsianet News Malayalam

'കൊവിഡാനന്തര ഡയറ്റും പ്രധാനം, ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍'; വീഡിയോയുമായി സമീറ റെഡ്ഡി

കൊവിഡ് മുക്തിക്ക് ശേഷവും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട  ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സമീറ പറയുന്നത്. 

Foods That Helped Sameera Reddy Tackle Post Covid Weakness
Author
Thiruvananthapuram, First Published May 11, 2021, 2:49 PM IST

ഫിറ്റ്‌നസ് ശീലങ്ങള്‍ നോക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് സ്ഥിരമായി പറയുന്ന നടിയാണ് സമീറ റെഡ്ഡി. അടുത്തിടെയാണ് സമീറയും കുടുംബവും കൊവിഡിൽ നിന്ന് മുക്തരായത്. പെട്ടെന്ന് സുഖം പ്രാപിക്കാൻ വ്യായാമം തന്നെ സഹായിച്ചെന്നും സമീറ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു.  എല്ലാവരോടും ശാരീരിക ക്ഷമത കൂട്ടാനുള്ള വ്യായാമങ്ങൾ ചെയ്യണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും സമീറ പറഞ്ഞു. 

ഇപ്പോഴിതാ കൊവിഡാനന്തര ഡയറ്റ് പങ്കുവയ്ക്കുകയാണ് താരം. കൊവിഡ് 19 എന്ന മഹാമാരിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് രോഗം അതിജീവിച്ച ശേഷവും രോഗബാധിതരായ ആളുകളില്‍ കാണുന്ന ക്ഷീണവും മറ്റ് ശാരീരിക-മാനസിക പ്രശ്‌നങ്ങളും. ഇവയെ തരണം ചെയ്യാന്‍ ആരോഗ്യകരമായ ഭക്ഷണം വളരെ പ്രധാനമാണ്. അത്തരത്തില്‍ കൊവിഡ് മുക്തിക്ക് ശേഷവും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട  ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സമീറ പറയുന്നത്. 

 

സമീറയുടെ കൊവിഡാനന്തര ഡയറ്റ് ഇങ്ങനെ: 

1. ഇളനീര്‍ അല്ലെങ്കില്‍ നെല്ലിക്കാ ജ്യൂസ്/ നാരങ്ങാവെള്ളം എന്നിവ ദിവസവും കുടിക്കാം. 

2. ഈന്തപ്പഴം, കുതിര്‍ത്ത ബദാം, ഉണക്കമുന്തിരി, നെല്ലിക്ക, പഴങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. ശര്‍ക്കര, നെയ്യ് തുടങ്ങിയവ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.

4. പച്ചക്കറികളും പയര്‍വര്‍ഗ്ഗങ്ങളും ധാരാളമായി കഴിക്കാം. 

5. ജങ്ക് ഫുഡ് ഒഴിവാക്കാം. 

6. നന്നായി ഉറങ്ങുക. ഫോണ്‍, ടെലിവിഷന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കാം. 

7. ദിവസവും രാവിലെ 15 മിനിറ്റ് വെയില്‍ കൊള്ളാം. 

8. ചെറിയ രീതിയിലുള്ള വ്യായമങ്ങള്‍, യോഗ എന്നിവ ചെയ്യാം. 

 

Also Read: 'ലവ് യൂ സിന്ദഗി...'; കൊവിഡ് രോഗിയായ യുവതിക്ക് പാട്ട് വച്ചുകൊടുത്ത് ഡോക്ടർ; വൈറലായി വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios