Asianet News MalayalamAsianet News Malayalam

യൂറിക് ആസിഡ് കൂടുന്നുണ്ടോ? അറിയാം ഈ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും...

യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാറുണ്ട്. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.

Foods that may help lower high uric acid levels azn
Author
First Published May 31, 2023, 9:51 PM IST

രക്തത്തിൽ യൂറിക് ആസിഡ് കൂടിയതു കാരണമുണ്ടാകുന്ന സന്ധി വേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. അതായത് ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത്തരത്തില്‍ യൂറിക് ആസിഡ് കൂടിയാൽ കാത്തിരിക്കുന്നത് പലവിധ രോഗങ്ങളാണ്.

യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ  അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാറുണ്ട്. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. ശരീരത്തിൽ അധികമായ യൂറിക് ആസിഡ്,  ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം കഠിനമായ വേദന അനുഭവപ്പെടും. നീർക്കെട്ടും വിരൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. പെരുവിരലിൽ നിന്ന് ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലേക്കും വ്യാപിക്കാം. ഇതാണ് ഗൗട്ട്. യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം.

കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ്, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ തുടങ്ങിയവാണ് യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങള്‍. 

യൂറിക് ആസിഡിന്‍റെ കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...

ഒന്ന്...

നേന്ത്രപ്പഴം ആണ് ആദ്യമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് നേന്ത്രപ്പഴം. അധികമായ യൂറിക് ആസിഡ് മൂലം ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഡയറ്റില്‍ ഉറപ്പായും നേന്ത്രപ്പഴം ഉള്‍പ്പെടുത്തണം. 

രണ്ട്...

ഫാറ്റ് കുറഞ്ഞ യോഗര്‍ട്ടും യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.  

മൂന്ന്...

കോഫി കുടിക്കുന്നത്  ഗൗട്ട്  പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നല്ലതാണെന്നാണ് 'ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 

നാല്...

ഓറഞ്ച്, നാരങ്ങ തുടങ്ങിയ 'സിട്രസ്' വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങളും യൂറിക് ആസിഡ് ശമിപ്പിക്കാന്‍ സഹായിക്കുന്നു.

അഞ്ച്...

ചെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇത് ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രണത്തില്‍ സഹായകമാണ്. 

ആറ്...

ആപ്പിളാണ് ഈ അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ആപ്പിള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്.   

ഏഴ്...

ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നതും യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: പാചകത്തിനിടെ മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

Follow Us:
Download App:
  • android
  • ios