Asianet News MalayalamAsianet News Malayalam

വൃക്കരോ​ഗികൾ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

വൃക്കരോ​ഗമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കിഡ്നി ഫ്രണ്ട്‌ലി ഡയറ്റ് പിന്തുടരുന്നതാണ് കൂടുതൽ നല്ലത്. ഒരു ദിവസം ഉപയോഗിക്കുന്ന സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും അളവ് 2000 മില്ലിഗ്രാമിലും കുറവായിരിക്കണം.

foods to avoid with kidney disease
Author
Trivandrum, First Published Mar 12, 2020, 4:07 PM IST

വൃക്കരോ​ഗികളുടെ എണ്ണം ഓരോ ദിവസവും കൂടി  വരികയാണ്.  വൃക്കരോ​ഗമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കിഡ്നി ഫ്രണ്ട്‌ലി ഡയറ്റ് പിന്തുടരുന്നതാണ് കൂടുതൽ നല്ലത്. ഒരു ദിവസം ഉപയോഗിക്കുന്ന സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും അളവ് 2000 മില്ലിഗ്രാമിലും കുറവായിരിക്കണം. ഫോസ്ഫറസിന്റെ അളവ് 1000 മില്ലിഗ്രാമിലും കുറവും ആയിരിക്കണം. പ്രോട്ടീന്റെ അളവും കുറയ്ക്കണം. വൃക്കരോഗമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

ഒന്ന്...

ഇരുണ്ടനിറത്തിലുള്ള കോളകളിൽ കാലറിയും ഷുഗറും മാത്രമല്ല, ഫോസ്ഫറസ് അടങ്ങിയ അഡിറ്റീവ്സും ഉണ്ട്. നിറം മാറാതിരിക്കാനും ദീർഘകാലം കേടുകൂടാതിരിക്കാനും രുചി കൂട്ടാനും പ്രോസസിങ്ങ് സമയത്ത് ഈ പാനീയങ്ങളിൽ ഭക്ഷണനിർമാതാക്കള്‍ ഫോസ്ഫറസ് ചേർക്കും. ഈ ചേർക്കുന്ന ഫോസ്ഫറസ് നമ്മുടെ ശരീരം ആഗിരണം ചെയ്യും. 200 ml കോളയിൽ 50 മുതല്‍ 100 വരെ മില്ലിഗ്രാം അഡിറ്റീവ് ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് വൃക്കരോഗികൾതന്നെ വൃക്കരോ​ഗികൾ കോള ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

രണ്ട്...

പോഷകങ്ങളടങ്ങിയ വെണ്ണപ്പഴം ആന്റി ഓക്സിഡന്റുകളും ഫാറ്റും ഫൈബറും അടങ്ങിയതാണ്. എന്നാൽ വൃക്കരോഗികൾ ഇത് ഒഴിവാക്കുന്നതാണ് ഉത്തമം. കാരണം ഇതിൽ പൊട്ടാസ്യം ധാരാളം ഉണ്ട്. ഒരു കപ്പ് (150 ഗ്രാം) വെണ്ണപ്പഴത്തിൽ 727 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ട്. ഒരു വാഴപ്പഴത്തിൽ ഉള്ളതിന്റെ ഇരട്ടിയാണിത്.

foods to avoid with kidney disease

മൂന്ന്...

 ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ച് തിളച്ച വെള്ളത്തിൽ 10 മിനിറ്റ് ഇട്ടുവയ്ക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് 50 ശതമാനത്തോളം കുറയ്ക്കും. വേവിക്കുന്നതിന് നാലു മണിക്കൂർ മുൻപെ വെള്ളത്തിലിട്ടു വച്ചിരുന്നാലും പൊട്ടാസ്യത്തിന്റെ അളവ് കുറയും. എങ്കിലും പൊട്ടാസ്യം പൂർണമായി നീക്കം ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് വൃക്കരോഗികൾ ഇതൊഴിവാക്കുന്നതാകും ഗുണകരം. ഒരു ഉരുളക്കിഴങ്ങിൽ (156 ഗ്രാം) ഏതാണ്ട് 610 മില്ലിഗ്രാം ഉം ഒരു മധുരക്കിഴങ്ങിൽ (114 ഗ്രാം) 541 മില്ലിഗ്രാമും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

നാല്...

ബ്രൗൺ ബ്രഡ് വൃക്കരോ​ഗികൾ ഒഴിവാക്കുന്നതാണ് ഉചിതം. കാരണം ഫോസ്ഫറസും പൊട്ടാസ്യവും ഇതിലുണ്ട് എന്നതുതന്നെ. 30 ഗ്രാം ബ്രഡിൽ 57 മി.ഗ്രാം ഫോസ്ഫറസും 69 മി.ഗ്രാം പൊട്ടാസ്യവും ഉണ്ട്. എന്നാൽ വൈറ്റ് ബ്രഡിൽ ഇത് 28 മി.ഗ്രാം മാത്രമേ ഉള്ളൂ. ബ്രഡിൽ അത് വെളുത്തതോ തവിട്ടോ ആയാലും ഇവയിൽ സോഡിയത്തിന്റെ അളവ് കൂടുതലാണ്.

foods to avoid with kidney disease

അഞ്ച്...

തവിടു കളയാത്ത അരിയിലും പൊട്ടാസ്യം, ഫോസ്ഫറസ് ഇവ ധാരാളമുള്ളതിനാൽ വൃക്കരോഗികൾ ഒഴിവാക്കണം. അഥവാ കഴിച്ചാൽ തന്നെ മറ്റ് ഭക്ഷണവുമായി ബാലൻസ് ചെയ്യുന്ന രീതിയിലാകണം. അല്ലെങ്കിൽ പൊട്ടാസ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് കൂടും.

 

 

Follow Us:
Download App:
  • android
  • ios