നിരവധി പുരുഷന്മാരില്‍ ഇന്ന് കണ്ടുവരുന്ന പ്രശ്നമാണ് ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ്.  പുരുഷ ലൈംഗിക ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ. ടെസ്റ്റോസ്റ്റിറോണിന്‍റെ കുറുവിന് പ്രധാന കാരണം കൊഴുപ്പ് കുറഞ്ഞ ഡയറ്റാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ആണ് പഠനം നടത്തിയത്. ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് ലൈംഗിക ജീവിതത്തെയും ബാധിച്ചേക്കാമെന്നും പഠനം പറയുന്നു. ഫാറ്റ് കുറച്ചുളള ഡയറ്റ് പിന്തുടരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരീരഭാരം കുറച്ച്  ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയുമെന്നും പഠനത്തിൽ പറയുന്നു.   ജേണല്‍ ഓഫ് യൂറോളജിയില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണയായി 435.5 ng/dL ആണ് ഒരാളുടെ സിറം ടെസ്റ്റോസ്റ്റിറോൺ നില. 

ശരീരത്തിലെ രോമ വളർച്ച, ശബ്ദ ഗാംഭീര്യം എന്നീ പുരുഷ ലക്ഷണങ്ങളും ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനം മൂലമാണുണ്ടാകുന്നത്.. ശുക്ലാണു ഉത്പാദനത്തിന് ടെസ്റ്റോസ്റ്റിറോൺ കൂടിയേ കഴിയൂ. ലൈംഗികതയിലും ഇതിന്‌ പങ്കുണ്ട്. പുരുഷന്മാരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ആണ് സെക്‌സ് ഹോര്‍മോണ്‍ എന്നു പൊതുവെ അറിയപ്പെടുന്നത്. 

കിടപ്പറയിലെ പല പുരുഷപ്രശ്‌നങ്ങള്‍ക്കും പ്രധാന വില്ലന്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ്. ഇതിന്റെ പോരായ്മ ഉദ്ധാരണക്കുറവിന് വഴിയൊരുക്കും. സെക്‌സ് താല്‍പര്യങ്ങളെ കുറയ്ക്കും. സെക്‌സ് സ്റ്റാമിന കുറയാനും ഇത് ഇടയാക്കും. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ കുറയുമ്പോള്‍ അത് പല തരത്തിലുള്ള പ്രശ്‌നങ്ങളും പുരുഷന്‍മാരില്‍ ഉണ്ടാക്കുന്നു. 

അതുകൊണ്ട് തന്നെ ഈ ഹോര്‍മോണിന്റെ അളവ് കുറയാതെ നോക്കാന്‍ പരമാവധി ശ്രദ്ധിക്കണം. ടെസ്റ്റോസ്റ്റിറോണ്‍ അളവു കുറയുന്നത് ഹൃദയപ്രശ്‌നങ്ങള്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയടക്കമുള്ള രോഗങ്ങള്‍ വരുത്തി വയ്ക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. 

 മുട്ട, ചിക്കന്‍, പാല്‍, പരിപ്പ് തുടങ്ങിയവ ഇത്തരം ടെസ്‌റ്റോസ്റ്റിറോണ്‍ അളവു കൂട്ടാന്‍ നല്ലതാണ്. ചപ്പാത്തി, പഴം, ഓട്‌സ്, ഒലീവ് ഓയില്‍ എന്നിവയും വളരെ നല്ല ഭക്ഷണങ്ങളാണ്. നട്‌സ്, പഴവര്‍ഗങ്ങള്‍, കടല എന്നിവ വളരെ നല്ലതാണ്. ഓട്‌സ്, നട്‌സ്, മുട്ട എന്നിവ പുരുഷന്മാര്‍ പ്രാതലില്‍ ഉള്‍പ്പെടുത്തണം. 

ഉച്ചഭക്ഷണത്തില്‍ പരിപ്പ്, മത്സ്യം, തവിടു കളയാത്ത എന്നിവ ഉള്‍പ്പെടുത്തണം. രാത്രി ഭക്ഷണത്തില്‍ പനീര്‍, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം. പോംഗ്രനേറ്റ് (അനാര്‍ ) പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ഒന്നാണ് ഇത് ദിവസവും ഒരു ഗ്ലാസ് വീതം കുടിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. വെളുത്തുള്ളി പുരുഷഹോര്‍മോണ്‍ ഉല്‍പാദത്തെ സഹായിക്കുന്ന ഒന്നാണ്.

 ദിവസവും വെളുത്തുളളി ശീലമാക്കുക. കിടക്കും മുന്‍പ് മഞ്ഞളിട്ട ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതാണ്. അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി എന്നിവ ഒരു കപ്പ് പാലില്‍ കലക്കി കുടി‌ക്കാവുന്നതാണ്. ‌പുകവലി , മദ്യ പാനം, ജങ്ക് ഫുഡ്സ്, പഞ്ചസാര , കൃത്രിമ കളറുകള്‍ ചേര്‍ത്ത പാനീയങ്ങള്‍ , ബ്രോയിലര്‍ കോഴി , കോഴിമുട്ട എന്നിവ പുരുഷ ഹോര്‍മോണുകളെ കുറയ്ക്കാം.