Asianet News MalayalamAsianet News Malayalam

Sagging Breasts : സ്തനങ്ങളുടെ ആകാരഭംഗി നില നിർത്താൻ ഈ ഭക്ഷണങ്ങൾ സഹായിക്കും

സ്തനങ്ങള്‍ക്ക് ആകാരഭംഗി ( Sagging Breasts ) നഷ്ടപ്പെടുന്നത് മിക്കവരെയും മാനസികമായി ബാധിക്കാറുണ്ട് എന്നതാണ് സത്യം. ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കുന്നതിന് ചില ഭക്ഷണങ്ങൾ സഹായിച്ചേക്കുമെന്ന് മുംബൈയിലെ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ജിനാൽ നിതാൽ പട്ടേൽ പറഞ്ഞു.

foods to help you firm up sagging breasts
Author
Trivandrum, First Published Jul 29, 2022, 3:22 PM IST

സ്ത്രീകൾക്ക് ശരീര ഭം​ഗിയിൽ ഏറ്റവുമധികം ആകുലതകൾ അനുഭവിക്കുന്നത് സ്തനവലിപ്പത്തെ സംബന്ധിച്ചാണ്. 
പ്രായം വർധിക്കുന്നതിന് അനുസരിച്ച് സ്തനങ്ങൾ തൂങ്ങാൻ തുടങ്ങും. ഇത് സ്വാഭാവികമാണ്. പ്രായത്തിന് പുറമെ ഹോർമോൺ വ്യതിയാനങ്ങളാണ് സ്തനങ്ങൾ തൂങ്ങുന്നതിനുള്ള പ്രധാന കാരണം. ഈ ഹോർമോൺ വ്യതിയാനങ്ങൾ പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. 

സ്തനങ്ങൾക്ക് ആകാരഭംഗി ( Sagging Breasts ) നഷ്ടപ്പെടുന്നത് മിക്കവരെയും മാനസികമായി ബാധിക്കാറുണ്ട് എന്നതാണ് സത്യം. ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കുന്നതിന് ചില ഭക്ഷണങ്ങൾ സഹായിച്ചേക്കുമെന്ന് മുംബൈയിലെ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ജിനാൽ നിതാൽ പട്ടേൽ പറഞ്ഞു. 

സ്തനങ്ങൾ തൂങ്ങി തുടങ്ങുന്നത് പ്രായമാകുന്നതിന്റെ സാധാരണ ലക്ഷണങ്ങളാണ്. ആർത്തവവിരാമം, ഈസ്ട്രജന്റെ കുറവ്, ഗർഭം, അമിതവണ്ണം, സമ്മർദ്ദം തുടങ്ങിയ മറ്റ് ഘടകങ്ങളെല്ലാം ഈ പ്രശ്നത്തെ കൂടുതൽ വഷളാക്കും. സ്തനങ്ങൾ തൂങ്ങാൻ തുടങ്ങിയാൽ രൂപവും ആത്മവിശ്വാസവും തകരാറിലായേക്കാം. പല സ്ത്രീകളും ഈ മാറ്റം അവഗണിക്കുന്നു. ചില ഭക്ഷണങ്ങൾ ഈ പ്രശ്നം പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കുമെന്നും ഡോ. ജിനാൽ പറഞ്ഞു.

തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഈ ഏഴ് സൂപ്പർ ഫുഡുകൾ

ബീൻസ്....

ബീൻസിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗർഭധാരണത്തിനു ശേഷവും വളർന്നുവരുന്ന പ്രായം മൂലവും സ്തനങ്ങൾ തൂങ്ങുന്നത് തടയുകയും ആരോഗ്യകരമായ ടിഷ്യു ഉത്പാദനം നിലനിർത്തുകയും ചെയ്യുന്നു.

മഞ്ഞൾ...

മഞ്ഞളിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് രക്തയോട്ടം ആരോഗ്യകരവും സുഗമവുമായി നിലനിർത്തുന്നു. പ്രത്യേകിച്ച് മുലയൂട്ടലിനുശേഷം സ്ത്രീകളുടെ സ്തനങ്ങൾ തൂങ്ങുന്നത് തടയുന്നു.

ബ്ലൂബെറി...

ബ്ലൂബെറിയിൽ പ്രായമാകൽ, കാൻസർ വിരുദ്ധ ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ സുഗമമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ രക്തപ്രവാഹത്തിന്റെ ഫലമായി സ്തനങ്ങൾ ആരോ​ഗ്യമുള്ളതായി സംരക്ഷിക്കുന്നു.

ഫ്ളാക്സ് സീഡ്...

ഉറച്ച സ്തനങ്ങൾ നിലനിർത്താൻ മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, ഫ്ളാക്സ് സീഡുകൾ എന്നിവ ശരീരത്തിലെ സ്വാഭാവിക ഈസ്ട്രജന്റെ അളവ് വർദ്ധിപ്പിക്കുന്നു. പ്രോട്ടീന്റെയും കൊഴുപ്പിന്റെയും ശക്തമായ സ്രോതസ്സ് എന്ന നിലയിൽ സ്തനങ്ങളുടെ ആരോ​ഗ്യത്തിന് ഇവ മികച്ചതാണ്.

മത്സ്യം...

സാൽമൺ, മത്തി, ട്യൂണ, മറ്റ് ഫാറ്റി ഫിഷ് എന്നിവ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളാണ്. ഈ മത്സ്യങ്ങൾ സ്തനങ്ങളുടെ ആരോ​ഗ്യത്തിന് മികച്ചതായി പഠനങ്ങൾ പറയുന്നു. ഇവ ലൈംഗിക ഹോർമോണുകൾ വർദ്ധിപ്പിക്കുകയും സ്തന കോശങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മലബന്ധം അകറ്റാൻ ഇതാ നാല് എളുപ്പ വഴികൾ

 

Follow Us:
Download App:
  • android
  • ios