കഴിയുന്നതും 'ബാലൻസ്ഡ്' ആയ ഡയറ്റാണ് നാം പിന്തുടരേണ്ടത്. അവശ്യം വേണ്ട പോഷകങ്ങളെല്ലാം ഒരുപോലെ ഉറപ്പുവരുത്തുന്നതിനാണ് 'ബാലൻസ്ഡ്' ഡയറ്റ് എന്ന് പറയുന്നത്. എങ്കിലും അനാരോഗ്യകരമായ ചില ഭക്ഷണങ്ങളോട് ആളുകള്‍ക്ക് കാര്യമായ ആകര്‍ഷണം വരാറുണ്ട്. ഇവയുടെ രുചി തന്നെയാണ് ഇതിന് കാരണമാകുന്നത്.

നാം കഴിക്കുന്ന ഭക്ഷണം എന്താണോ, അത്ര അളവാണോ അതുതന്നെയാണ് വലിയൊരു പരിധി വരെ ശാരീരികവും മാനസികവുമായ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ കഴിക്കാൻ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളെല്ലാം ഏറെ പ്രധാനമാണ്. 

കഴിയുന്നതും 'ബാലൻസ്ഡ്' ആയ ഡയറ്റാണ് നാം പിന്തുടരേണ്ടത്. അവശ്യം വേണ്ട പോഷകങ്ങളെല്ലാം ഒരുപോലെ ഉറപ്പുവരുത്തുന്നതിനാണ് 'ബാലൻസ്ഡ്' ഡയറ്റ് എന്ന് പറയുന്നത്. എങ്കിലും അനാരോഗ്യകരമായ ചില ഭക്ഷണങ്ങളോട് ആളുകള്‍ക്ക് കാര്യമായ ആകര്‍ഷണം വരാറുണ്ട്. ഇവയുടെ രുചി തന്നെയാണ് ഇതിന് കാരണമാകുന്നത്. എന്നാലിവ ശരീരത്തിനെയും മനസിനെയും ക്രമേണ മോശമായി ബാധിക്കാം. അത്തരത്തില്‍ തലച്ചോറിനെ പതിയെ മോശമായി ബാധിക്കുന്ന, ഓര്‍മ്മശക്തി, നമ്മുടെ മാനസികാവസ്ഥ എന്നിവയെ എല്ലാം പ്രതികൂലമായി ബാധിക്കുന്ന ചില ഭക്ഷണസാധനങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പങ്കുവയ്ക്കുന്നത്. 

മധുരപാനീയങ്ങള്‍...

ഇന്ന് വിപണിയില്‍ ലഭിക്കുന്ന മധുരപാനീയങ്ങളില്‍ മിക്കതിലും 'ഫ്രക്ടോസ്' അളവ് വളരെ കൂടുതലായിരിക്കും. ഇത് അമിതവണ്ണം, ഉയര്‍ന്ന ബിപി, പ്രമേഹം എന്നിവയിലേക്കെല്ലാം നയിക്കാം. ഒപ്പം തന്നെ ഡിമെൻഷ്യ പോലുള്ള തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കും ക്രമേണ ഇടയാക്കുന്നു. 

റിഫൈൻഡ് കാര്‍ബ്...

റിഫൈൻഡ് കാര്‍ബും തലച്ചോറിനെ മോശമായി ബാധിക്കുന്ന ഭക്ഷണമാണ്. ഇവയുടെ ഗ്ലൈസമിക് സൂചിക ഉയര്‍ന്നതിനാല്‍ പ്രമേഹത്തിനും എളുപ്പത്തില്‍ വഴിയൊരുക്കുന്നു.

മോശം കൊഴുപ്പ്...

ശരീരത്തിന് പ്രയോജനപ്പെടുന്ന തരം കൊഴുപ്പും അല്ലാത്ത തരം കൊഴുപ്പുമുണ്ട്. ഇതില്‍ മോശമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തലച്ചോറിന് നല്ലതല്ല. പാക്കേജ്ഡ് ഫുഡ്, കേക്കുകള്‍ പോലുള്ളവയിലെല്ലാം ഇത്തരത്തിലുള്ള മോശം കൊഴുപ്പ് കാണാം.

കൃത്രിമമധുരം...

പല ഭക്ഷണസാധനങ്ങളിലും, പ്രത്യേകിച്ച് പുറത്തുനിന്ന് നാം വാങ്ങിക്കുന്ന പലഹാരങ്ങളിലും കാണുന്നൊരു ഘടകമാണ് കൃത്രിമമധുരം. ഇത് ക്രമേമ തലവേദന, തലകറക്കം, മൈഗ്രേയ്ൻ, മൂഡ് ഡിസോര്‍ഡര്‍, ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിങ്ങനെ പല പ്രശ്നങ്ങളിലേക്കും നയിക്കാം. ഈ പ്രശ്നങ്ങളെല്ലാം തന്നെ തലച്ചോര്‍ ബാധിക്കപ്പെടുന്നത് മൂലമാണുണ്ടാകുന്നത്. 

മദ്യം...

മദ്യം നിയന്ത്രിതമായ അളവില്‍ കഴിക്കുന്നത് തലച്ചോറിനെ അത്ര കാര്യമായി ബാധിക്കില്ല. എന്നാല്‍ പതിവായ മദ്യപാനം,അമിതമായ മദ്യപാനം എന്നീ ശീലങ്ങള്‍ തീര്‍ച്ചയായും തലച്ചോറിനെ പ്രശ്നത്തിലാക്കും. മദ്യപാനം വൈറ്റമിൻ ബി1 കുറയുന്നതിനും കാരണമാകും. ഇതും തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നു. 

മെര്‍ക്കുറി കാര്യമായി അടങ്ങിയ മീൻ...

തലച്ചോറിനെ അപകടത്തിലാക്കുന്നൊരു ഘടകമാണ് മെര്‍ക്കുറി. അധികവും മൃഗങ്ങളുടെയും ജീവികളുടെയും കോശകലകളില്‍ ഇത് കാണപ്പെടുന്നുണ്ട്. ചില മീനുകളില്‍ മെര്‍ക്കുറിയുടെ അളവ് വളരെ കൂടുതലായിരിക്കും. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് തലച്ചോറിനെ മോശമായി ബാധിക്കുന്നു. 

Also Read:- ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ തന്നെ കൊളസ്ട്രോള്‍ കുറയ്ക്കാം