Asianet News MalayalamAsianet News Malayalam

ജലദോഷവും ചുമയും വരാതെ നോക്കാം; ഇതിനായി ചെയ്യേണ്ടത്...

രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് സീസണലായ അണുബാധകളുണ്ടാകുന്നത്. അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ പ്രതിരോധശേഷി മെച്ചപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്.

foods which can increase immunity and prevent seasonal flu
Author
First Published Jan 25, 2023, 1:25 PM IST

ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങളെല്ലാം മിക്കവാറും സീസണലായി തന്നെ വരുന്നവയാണ്. പ്രത്യേകിച്ച് മഞ്ഞുകാലത്തും,കാലാവസ്ഥ മാറുമ്പോഴുമാണ് ഇങ്ങനെയുള്ള അണുബാധകളെല്ലാം പതിവാകുന്നത്. ഇവയെ പൂര്‍ണമായി പ്രതിരോധിക്കാൻ നമുക്ക് സാധിക്കില്ലെങ്കില്‍ പോലും ജീവിതരീതികളിലൂടെ ഒരളവ് വരെ തടയാൻ നമുക്ക് സാധിക്കും.

രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് സീസണലായ അണുബാധകളുണ്ടാകുന്നത്. അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ പ്രതിരോധശേഷി മെച്ചപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്. ഇതിന് ഭക്ഷണത്തില്‍ തന്നെയാണ് ഊന്നല്‍ നല്‍കേണ്ടത്. ഇത്തരത്തില്‍ മഞ്ഞുകാലത്ത് ജലദോഷം - ചുമ പോലുള്ള പ്രശ്നങ്ങള്‍ പിടിപെടാതിരിക്കാൻ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായകമായിട്ടുള്ള ചില ഭക്ഷണ-പാനീയങ്ങള്‍ ഏതെല്ലാമാണെന്നാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഹെര്‍ബല്‍ ചായകള്‍ അഥവാ ഗ്രീൻ ടീ, ചമ്മോമില്‍ ടീ എന്നിവ പോലുളള പാനീയങ്ങള്‍ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകമാണ്. സാധാരണനിലയില്‍ ചായയും കാപ്പിയും കഴിക്കുന്നതിന് പകരം മഞ്ഞുകാലത്ത് ഹെര്‍ബല്‍ ചായകള്‍ പതിവാക്കാം. 

രണ്ട്...

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. വൈറ്റമിൻ-സിയുടെ നല്ലൊരു സ്രോതസാണ് നെല്ലിക്ക. അതിനാല്‍ തന്നെ ഇത് പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഇതിന് പുറമെ ധാരാളം ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളുമെല്ലാം നെല്ലിക്കയ ഏറെ സമ്പന്നമാക്കുന്നു. 

മൂന്ന്...

പലവിധത്തിലുള്ള ധാന്യങ്ങളും ഇതുപോലെ സീസണല്‍ അണുബാധകളെ ചെറുക്കുന്നതിന്‍റെ ഭാഗമായി തെരഞ്ഞെടുക്കുന്ന ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. ഓട്ട്സ് ഇത്തരത്തില്‍ പതിവായി കഴിക്കാവുന്ന ഒന്നാണ്. അതുപോലെ ബജ്‍റയും കഴിക്കുന്നത് നല്ലതാണ്. 

നാല്...

ബീറ്റ്റൂട്ടും ഇത്തരത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. വൈറ്റമിൻ-ബികള്‍, അയേണ്‍, ഫോളേറ്റ്, വൈറ്റമിൻ-സി, കാര്‍ബ് എന്നിവയുടെയെല്ലാം സ്രോതസാണ് ബീറ്റ്റൂട്ട്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ഒപ്പം തന്നെ പലതരത്തില്‍ ആരോഗ്യത്തെ ഗുണകരമായി സ്വാധീനിക്കുകയും ചെയ്യുന്നു. 

അഞ്ച്...

മിക്ക വീടുകളിലും പതിവായി ഉപയോഗിക്കുന്നൊരു ചേരുവയാണ് നെയ്. നെയ്യും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ നല്ലൊരു മാര്‍ഗമാണ്. ആന്‍റി-ഓക്സിഡന്‍റുകള്‍, വൈറ്റമിൻ-എ,ഇ,കെ,ഡി എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസാണ് നെയ്. ദിവസവും ഭക്ഷണത്തിനൊപ്പം അല്‍പാല്‍പമായി കഴിക്കുന്നതാണ് ഉചിതം.

ആറ്...

ശര്‍ക്കരയും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സീസണലായ അണുബാധകളെ പ്രതിരോധിക്കുന്നതിനുമെല്ലാം ഏറെ സഹായകമാണ്. എന്നാലിന്ന് ശര്‍ക്കര ഉപയോഗിക്കുന്ന വീടുകള്‍ വളരെ കുറവാണ് എന്നതാണ് സത്യം. ചായയിലും മറ്റും മധുരത്തിന് പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ക്കാവുന്നതാണ്.

Also Read:- കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios