Asianet News MalayalamAsianet News Malayalam

Diabetes Diet : രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങളിതാ...

പ്രമേഹമുള്ളവർ മധുരമുള്ള ഭക്ഷണങ്ങളായ പേസ്ട്രികൾ, മധുരപലഹാരങ്ങൾ, കേക്കുകൾ, കുക്കികൾ, മിഠായികൾ, ചോക്ലേറ്റ് എന്നിവ ഒഴിവാക്കണം. പഞ്ചസാര കലർന്ന ഭക്ഷണപാനീയങ്ങളുടെ അമിതമായ ഉപയോഗം അമിതവണ്ണത്തിന് കാരണമാകുമെന്നും ഇത് രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന സാധ്യത വർദ്ധിപ്പിക്കുമെന്നും ഡോ. ലക്ഷ്മി പറയുന്നു. 

foods you must avoid to manage high blood sugar levels naturally
Author
First Published Sep 10, 2022, 10:21 PM IST

ഒരു പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം തെറ്റായ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. വിറ്റാമിൻ സി, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 

പ്രമേഹം നിയന്ത്രണവിധേയമാക്കാൻ നിങ്ങൾ എല്ലായ്പ്പോഴും മരുന്നുകളെ ആശ്രയിക്കേണ്ടതില്ല. നിങ്ങളുടെ ഭക്ഷണക്രമവും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ഡയറ്റീഷ്യൻ ഹരി ലക്ഷ്മി പറയുന്നു.

പ്രമേഹമുള്ളവർ മധുരമുള്ള ഭക്ഷണങ്ങളായ പേസ്ട്രികൾ, മധുരപലഹാരങ്ങൾ, കേക്കുകൾ, കുക്കികൾ, മിഠായികൾ, ചോക്ലേറ്റ് എന്നിവ ഒഴിവാക്കണം. പഞ്ചസാര കലർന്ന ഭക്ഷണപാനീയങ്ങളുടെ അമിതമായ ഉപയോഗം അമിതവണ്ണത്തിന് കാരണമാകുമെന്നും ഇത് രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന സാധ്യത വർദ്ധിപ്പിക്കുമെന്നും ഡോ. ലക്ഷ്മി പറയുന്നു.

കൂടാതെ, വർദ്ധിച്ച രക്തസമ്മർദ്ദം, വീക്കം, ഫാറ്റി ലിവർ രോഗം എന്നിവയെല്ലാം പഞ്ചസാരയുടെ അധിക ഉപഭോഗത്തിന്റെ പാർശ്വഫലങ്ങളാണ്. ഇത് ഹൃദയാഘാതത്തിനും സ്ട്രോക്കിനുമുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, മധുരമുള്ള ഭക്ഷണങ്ങൾ കാർബോഹൈഡ്രേറ്റിന്റെ ഉറവിടമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്നും അവർ പറയുന്നു.

ചായ പ്രേമിയാണോ? എങ്കിൽ ദിവസവും തുളസി ചായ ശീലമാക്കൂ, കാരണം...

പ്രമേഹമുള്ളവർക്ക് പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. കാരണം അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.ഭക്ഷ്യവസ്തുക്കളിൽ ട്രാൻസ് ഫാറ്റ് ഉപയോഗിക്കുന്നത് ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ ഉപയോഗിക്കുന്നു. ഇത് പ്രമേഹത്തിനും ഹൃദയ സംബന്ധമായ സങ്കീർണതകൾക്കും സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, പൂരിത കൊഴുപ്പുകളുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ചീത്ത  കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും.

ടിന്നിലടച്ച ഭക്ഷണത്തിൽ ‘കാൻ’ ബിപിഎ അല്ലെങ്കിൽ ബിസ്ഫെനോൾ-എ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് നെഗറ്റീവ് പാർശ്വഫലങ്ങൾ അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണം ഇതാണ്. ഇത് ഹൃദയ സംബന്ധമായ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

ഭൂരിഭാഗം ആളുകളും ധാന്യങ്ങൾ തിരഞ്ഞെടുക്കുന്നു. കാരണം ആരോ​ഗ്യകരമായ ഭക്ഷണമായി പലരും കരതുന്നു. സംസ്കരിച്ചതും ശുദ്ധീകരിച്ച ധാന്യങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്നതുമായ ധാന്യങ്ങളിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. രാവിലെ ഇവ കഴിക്കുന്നത് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, കരൾ ബുദ്ധിമുട്ടുകൾ എന്നിവയുൾപ്പെടെയുള്ള ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

കൊളസ്ട്രോൾ കുറയ്ക്കാൻ ആഹാരം മാത്രം ശ്രദ്ധിച്ചാൽ പോരാ, മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്

ലഘുഭക്ഷണം എന്ന നിലയിലും സമീകൃത ഭക്ഷണമെന്ന നിലയിലും പഴങ്ങൾ ആരോഗ്യകരമായ ഒരു ഓപ്ഷനാണ്, അതിൽ പ്രധാനപ്പെട്ട പോഷകങ്ങളും നാരുകളും അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും അത്തിപ്പഴം, മുന്തിരി, മാമ്പഴം, ചെറി, വാഴപ്പഴം തുടങ്ങിയ ചില പഴങ്ങളിൽ ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. അത് രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുന്നതിന് കാരണമാകും. എന്നാൽ ജാമുൻ, പിയർ, പീച്ച്, ആപ്പിൾ തുടങ്ങിയ പഴങ്ങൾ കഴിക്കാം. എന്നാൽ മിതമായ അളവിൽ മാത്രം കഴിക്കുക. 
 

Follow Us:
Download App:
  • android
  • ios