ശാരീരിക അധ്വാനത്തോടൊപ്പം ഒന്നിലധികം ഇന്ദ്രിയങ്ങളുടെ ഏകോപനവും ആവശ്യമായി വരുന്ന ഒരു പ്രവർത്തനമാണ് ഗാർഡനിംഗ്.
നല്ലൊരു തോട്ടം കണ്ണുകൾക്ക് കുളിർമയും മനസ്സിന് ആശ്വാസവും പകരുന്ന ഒന്നാണ്. എന്നാൽ നമ്മുടെ ആയുസ്സ് വർദ്ധിപ്പിക്കാനുള്ള രഹസ്യം തോട്ടപരിപാലനത്തിലുണ്ട്. ഗാർഡനിംഗ് ആരോഗ്യത്തെ എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്ന് അറിയാം.
1. മെച്ചപ്പെട്ട ബുദ്ധിശക്തിയും തലച്ചോറിന്റെ ആരോഗ്യവും
ശാരീരിക അധ്വാനത്തോടൊപ്പം ഒന്നിലധികം ഇന്ദ്രിയങ്ങളുടെ ഏകോപനവും ആവശ്യമായി വരുന്ന ഒരു പ്രവർത്തനമാണ് ഗാർഡനിംഗ്. ശാരീരിക ചലനം, നല്ല മാനസികാവസ്ഥ, മാനസിക ചിന്തകൾ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ പതിവായുള്ള ഗാർഡനിംഗ് തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ബുദ്ധിശക്തിയെയും മെച്ചപ്പെടുത്താൻ സഹായിക്കും.
2. സമ്മർദ്ദം കുറയ്ക്കുന്നു
സസ്യങ്ങൾക്കും പച്ചപ്പിനും നടുവിലായിരിക്കുന്നത് മനസ്സിലെ സമ്മർദ്ദം കുറയ്ക്കാനും നല്ല മാനസികാവസ്ഥ പ്രദാനം ചെയ്യാനും സഹായിക്കും.
3. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും ഗാർഡനിംഗ് സഹായിക്കും.
4. ശരീരഭാരം കൃത്യമായി നിലനിർത്താം
ധാരാളം ശാരീരിക ചലനങ്ങൾ ആവശ്യമായി വരുന്ന ഒന്നാണ് തോട്ടപരിപാലനം. അതിനാൽ, വ്യായാമക്കുറവുള്ള ജീവിതശൈലി നയിക്കുന്നവർക്ക് ഇതൊരു മികച്ച വ്യായാമമായി കണക്കാക്കാം. മറ്റുള്ളവരുമായി ചേർന്ന് ഗാർഡനിംഗ് ചെയ്യുന്നത് ശരീരഭാരം കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.
5. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നു
ചെടികളെ പരിചരിക്കുന്നതിലൂടെ കൂടുതൽ സമയം പുറത്ത് ചെലവഴിക്കാനും സൂര്യപ്രകാശം ലഭിക്കാനും സഹായിക്കും. ഇത് ശരീരത്തിൽ വൈറ്റമിൻ ഡിയുടെ അളവ് കൂട്ടുന്നു. ഇത് അസ്ഥികളുടെ ആരോഗ്യം, രോഗപ്രതിരോധ ശേഷി, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്താൻ അത്യാവശ്യമാണ്.
6. ജീവിതശൈലി രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു
മുതിർന്നവരിൽ ഗാർഡനിംഗ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും.


