Asianet News MalayalamAsianet News Malayalam

നവജാത ശിശുവിന്റെ വയറിനുള്ളിൽ ഭ്രൂണം; അപൂർവ്വ സംഭവമെന്ന് ഡോക്ടർമാർ

വിദ​ഗ്ധ ഡോക്ടർമാർ കുഞ്ഞിന് ഓപ്പറേഷൻ നടത്തുകയും വയറ്റിൽ നിന്ന് ഭ്രൂണം നീക്കം ചെയ്യുകയും ചെയ്തു. ഭ്രൂണത്തിൽ എല്ലുകളും ഹൃദയവും ഭാഗികമായി ഉടലെടുത്തിരുന്നു. 

Girl born in Israel with twin inside her stomach
Author
Israel, First Published Jul 30, 2021, 11:10 AM IST

വയറിനുള്ളിൽ ഭ്രൂണവുമായി ഇസ്രായേലിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. അത്യപൂർവ അവസ്ഥകളിലൊന്നാണ് ഇതെന്ന് ഇസ്രയേലിലെ അഷ്ദോദ് നഗരത്തിലെ അസ്യൂറ്റ മെഡിക്കൽ സെന്റർ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഗർഭാവസ്ഥയുടെ അവസാന ഘട്ടങ്ങളിലെ പരിശോധനകളിലും അൾട്രാസൗണ്ടുകളിലും കുഞ്ഞിന്റെ വയറു വലുതായതായി കണ്ടെത്തി.

കുഞ്ഞിന്റെ വയറിൽ എന്തെങ്കിലും ഉണ്ടാകാമെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. നവജാത ശിശുവിൽ വിശദമായ പരിശോധനയും അൾട്ര സൗണ്ട് സ്കാനിങ്ങും നടത്തിയപ്പോഴാണ് വയറ്റിൽ ഭ്രൂണമുണ്ടെന്നു കണ്ടെത്തിയതെന്ന് നിയോനാറ്റോളജി വിഭാ​​​ഗം മേധാവി ഒമർ ഗ്ലോബസ് പറഞ്ഞു. 

വിദ​ഗ്ധ ഡോക്ടർമാർ കുഞ്ഞിന് ഓപ്പറേഷൻ നടത്തുകയും വയറ്റിൽ നിന്ന് ഭ്രൂണം നീക്കം ചെയ്യുകയും ചെയ്തു. ഭ്രൂണത്തിൽ എല്ലുകളും ഹൃദയവും ഭാഗികമായി ഉടലെടുത്തിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ശിശുവിനെയും അമ്മയെയും ഡിസ്ചാർജ് ചെയ്തു വീട്ടിൽ വിട്ടതായും ആശുപത്രി അധികൃതർ അറിയിച്ചു.

ഈ അഞ്ച് ഭക്ഷണങ്ങൾ മലബന്ധം അകറ്റാൻ സഹായിക്കും
 

Follow Us:
Download App:
  • android
  • ios