Asianet News MalayalamAsianet News Malayalam

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് ഡിഎസ്പി മരിച്ചു; മരിച്ചത് വാർത്തകളിലിടം നേടിയ ഉദ്യോഗസ്ഥൻ

പുലര്‍ച്ചെ അഞ്ച് മണിയോടെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നെന്ന് പൊലീസ്.

Haryana DSP dies during exercise in gym joy
Author
First Published Oct 23, 2023, 10:24 AM IST

ചണ്ഡിഗഢ്: ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ ഡിഎസ്പി മരിച്ചു. ഹരിയാന പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ജോഗീന്ദര്‍ ദേശ്‌വളാണ് ജിമ്മില്‍ കുഴഞ്ഞ് വീണ് മരിച്ചത്. പാനിപ്പത്ത് ജില്ലാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു ജോഗീന്ദര്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഈ വര്‍ഷമാദ്യം ഹരിയാന മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന ഉദ്യോഗസ്ഥനായിരുന്നു ജോഗീന്ദര്‍. ജോഗീന്ദറിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച് ഹരിയാനയിലെ ഒരു ടോള്‍ പ്ലാസ കടക്കുന്നതിനിടെ അദ്ദേഹത്തിന്റെ മകനെ പൊലീസ് പിടികൂടിയിരുന്നു. പാനിപ്പത്തിലെ ടോള്‍ പ്ലാസയില്‍ വച്ചാണ് സിംഗം എന്ന പേരില്‍ അറിയപ്പെടുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ആശിഷ് കുമാർ ആണ് ജോഗീന്ദറിന്റെ മകനെ പിടികൂടിയത്. ഈ സംഭവത്തോടെയാണ് ജോഗീന്ദര്‍ വാർത്തകളിൽ ഇടം നേടിയിരുന്നത്.  

കഴിഞ്ഞദിവസം ചെന്നൈയിലും സമാനസംഭവമുണ്ടായിരുന്നു. ജിമ്മിലെ കഠിനമായ വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡറാണ് മരിച്ചത്. ബോഡി ബില്‍ഡറും ജിമ്മിലെ പരിശീലകനുമായിരുന്ന യോഗേഷ് (41) ആണ് മരിച്ചത്. ഒന്‍പത് തവണ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയിട്ടുള്ള അദ്ദേഹം 2022ല്‍ മിസ്റ്റര്‍ തമിഴ്‌നാട് പട്ടത്തിനും അര്‍ഹനായിരുന്നു.

2022ല്‍ മിസ്റ്റര്‍ തമിഴ്‌നാട് കിരീടം ലഭിച്ച ശേഷം കഠിന വ്യായാമങ്ങളില്‍ നിന്ന് ഇടവേളയെടുത്ത യോഗേഷ് അടുത്ത മാസം നടക്കാനിരിക്കുന്ന ഒരു മത്സരത്തിന് വേണ്ടി വീണ്ടും പരിശീലനം തുടങ്ങിയതായിരുന്നു. കൊരട്ടൂരിലെ ഒരു ജിമ്മില്‍ പരിശീലകനായിരുന്ന അദ്ദേഹം മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരെ ജമ്മില്‍ സജീവമായിരുന്നു. രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാനെത്തിയ ഏതാനും പേര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ഒപ്പം വര്‍ക്കൗട്ട് ചെയ്യുകയും ചെയ്തു. ഒരു മണിക്കൂര്‍ നേരത്തെ വ്യായമത്തിന് ശേഷം താന്‍ ക്ഷീണിതനാണെന്നും സ്റ്റീം ബാത്ത് കഴിഞ്ഞ് വരാമെന്നും സഹപ്രവര്‍ത്തകരോട് പറഞ്ഞ ശേഷമാണ് യോഗേഷ് മടങ്ങിയത്. എന്നാല്‍ അര മണിക്കൂറിന് ശേഷവും മടങ്ങി വരാതായപ്പോള്‍ സുഹൃത്തുക്കള്‍ക്ക് സംശയം തോന്നി. ബാത്ത്‌റൂം പരിശോധിച്ചപ്പോള്‍ അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു. വിളിച്ച് നോക്കിയിട്ടും പ്രതികരണമൊന്നും ലഭിക്കാതെ വന്നപ്പോള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറി. അപ്പോഴാണ് നിലത്ത് ബോധരഹിതനായി യോഗേഷ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

നടി ഗൗതമി ബിജെപിയില്‍ നിന്ന് രാജിവച്ചു 
 

Follow Us:
Download App:
  • android
  • ios