Asianet News MalayalamAsianet News Malayalam

കുട്ടികളിലെ തലവേദന; കാരണങ്ങൾ ഇവയാകാം

ചില ഭക്ഷണപദാര്‍ഥങ്ങള്‍ കുട്ടികളില്‍ മൈഗ്രേയ്ന്‍ വര്‍ധിപ്പിക്കുന്നു. ചോക്ലേറ്റ് , ശീതള പാന്യങ്ങള്‍, ധാരാളം മസാലയടങ്ങിയ മല്‍സ്യമാംസങ്ങള്‍, നട്‌സ് തുടങ്ങിയവയാണ് ഇവയില്‍ ചിലത്. ഇന്ന് ടിവി, മൊബൈല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ കുട്ടികളുടെയിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇവ കുട്ടികളിലെ തലവേദന വര്‍ധിപ്പിക്കുന്നു.  

Headaches in children - Symptoms and causes
Author
Trivandrum, First Published Jun 4, 2019, 11:07 PM IST

കുട്ടികളില്‍ കാണപ്പെടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് തലവേദന. ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. കുട്ടികളുടെ തലവേദനയുടെ കാരണങ്ങള്‍ പലതാണ്. തുടര്‍ച്ചയായി ഇടവിട്ട സമയങ്ങളില്‍ ഉണ്ടാവുന്ന തലവേദനയാണ് മൈഗ്രേന്‍. വയറുവേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. 

സാധാരണയായി ഉറക്കം കൊണ്ട് തലവേദനക്ക് ശമനം ഉണ്ടാവുന്നു. കുടുംബ പാരമ്പര്യം ഈ തലവേദനക്ക് പ്രധാന കാരണമാണ്.‍10 വയസിനു മുകളിലുള്ള ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് മൈഗ്രേന്‍ കൂടുതലായി കണ്ടുവരുന്നത്. ഏഴിനും പതിനഞ്ചു വയസിനുമിടയിലുള്ള നാല് ശതമാനം കുട്ടികളിലും മൈഗ്രേന്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

 കണ്ണിന്റെ തകരാറുകള്‍ തലവേദനക്ക് പ്രധാന കാരണമായി മാറുന്നു. കാഴ്ചക്കുറവ്, ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, കോങ്കണ്ണ് ഇവയെല്ലാം തലവേദനയുണ്ടാക്കുന്നു. ചെറിയ തോതിലുള്ള കോങ്കണ്ണ് പലപ്പോഴും മാതാപിതാക്കള്‍ കാര്യമാക്കാറില്ല. ഇത്തരം അവസ്ഥയില്‍ കുട്ടി കാണുന്നതിന് ഒരു കണ്ണുമാത്രം ഉപയോഗിക്കുന്നു. 

ചില ഭക്ഷണപദാര്‍ഥങ്ങള്‍ കുട്ടികളില്‍ മൈഗ്രേയ്ന്‍ വര്‍ധിപ്പിക്കുന്നു. ചോക്ലേറ്റ്, ശീതള പാന്യങ്ങള്‍, ധാരാളം മസാലയടങ്ങിയ മല്‍സ്യമാംസങ്ങള്‍, നട്‌സ് തുടങ്ങിയവയാണ് ഇവയില്‍ ചിലത്. ഇന്ന് ടിവി, മൊബൈല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ കുട്ടികളുടെയിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇവ കുട്ടികളിലെ തലവേദന വര്‍ധിപ്പിക്കുന്നു.  

Follow Us:
Download App:
  • android
  • ios