Asianet News MalayalamAsianet News Malayalam

ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണം ഇതാണ്

ഏലയ്ക്കിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ശരീരത്തിലെ മോശം കൊഴുപ്പിനെ അകറ്റുന്നതിന് സഹായിക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസെർഡുകൾ തുടങ്ങിയ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഏലക്ക ഫലപ്രദമാണ്. 

health benefits of drinking cardamom water on empty stomach
Author
First Published Mar 23, 2024, 5:07 PM IST

‌ഭക്ഷ്യ വിഭവങ്ങൾക്ക് രുചിയും മണവും നാം ഏലയ്ക്ക ഉപയോ​ഗിക്കാറുണ്ട്. എന്നാൽ അതിന് മാത്രമല്ല  ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയിട്ടുള്ള  സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. പാനീയങ്ങങ്ങളിലും മധുരപലഹാരങ്ങളിലുമെല്ലാം ഏലയ്ക്ക ഉപയോ​ഗിക്കാറുണ്ട്.  

ദിവസവും അതിരാവിലെ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.  ഏലയ്ക്ക വെള്ളം യും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

അടിവയർ പോലുള്ള ശരീര ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക സഹായിക്കുന്നു. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. ഏലം പതിവായി കഴിക്കുന്നത് അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ അകറ്റുന്നതിന് സഹായിക്കുന്നു. നല്ല ദഹനം നടക്കുന്നത് വഴി ഉപാചയയെ പ്രക്രിയ മികച്ചതാകുകയും അത് വഴി ശരീര ഭാരം കുറയുകയും ചെയ്യുന്നു.

ഏലയ്ക്കിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ശരീരത്തിലെ മോശം കൊഴുപ്പിനെ അകറ്റുന്നതിന് സഹായിക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസെർഡുകൾ തുടങ്ങിയ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഏലക്ക ഫലപ്രദമാണ്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. അതിനാൽ പ്രമേഹ രോഗികൾക്കും ദിവസവും ഏലയ്ക്ക വെള്ളം കുടിക്കാം. 
ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാനും സഹായിക്കും. അതിനാൽ ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക വെള്ളം കുടിക്കുന്നത് വായ്‌നാറ്റം അകറ്റുന്നതിന് ഫലപ്രദമാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക. 

തെെറോയ്ഡ് രോ​ഗികൾ ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം, കാരണം

 

 

Follow Us:
Download App:
  • android
  • ios