രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയിൽ നിയന്ത്രിക്കാൻ കഴിയുമെന്നതാണ് രണ്ടാമത്തെ കാരണം. ഭക്ഷണം കഴിച്ചതിനുശേഷം വെറുതെ ഇരിക്കുന്നതിനേക്കാൾ, വെറും 10 മിനിറ്റ് നടന്നാൽ പോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് കുറയ്ക്കാൻ കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു.

ദിവസവും അത്താഴത്തിന് ശേഷം 10 മിനിറ്റ് നേരം നടക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഭക്ഷണം കഴിഞ്ഞയുടനെ നടക്കുന്നത് അസിഡിറ്റി, ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുന്നു. കാലറി കത്തിക്കുക വഴി ശരീരഭാരം കുറയ്ക്കാനും ഭക്ഷണശേഷമുള്ള നടപ്പ് സഹായിക്കും. കഴിച്ച ഭക്ഷണമെല്ലാം കൊഴുപ്പായി ശേഖരിക്കപ്പെടാതിരിക്കാനും നടത്തം നല്ലതാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭക്ഷണശേഷം നടക്കുന്നത് ആമാശയത്തിൽ നിന്ന് ഭക്ഷണം നീങ്ങുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു. ആമാശയത്തിലൂടെ ഭക്ഷണം കൂടുതൽ കാര്യക്ഷമമായി നീങ്ങാൻ ഇത് സഹായിക്കുന്നു. നടത്തം കുടൽ ചലനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് വയറു വീർക്കൽ കുറയ്ക്കുന്നതിനും, ആസിഡ് റിഫ്ലക്സ് കുറയ്ക്കുന്നതിനും, മലബന്ധം കുറയ്ക്കുന്നതിനും കാരണമാകും. ശരീരത്തിൽ അധിക സമ്മർദ്ദം ചെലുത്താതെ ദഹനവ്യവസ്ഥയെ അതിന്റെ ജോലി ചെയ്യാൻ മൃദുവായ നടത്തം സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയിൽ നിയന്ത്രിക്കാൻ കഴിയുമെന്നതാണ് രണ്ടാമത്തെ കാരണം. ഭക്ഷണം കഴിച്ചതിനുശേഷം വെറുതെ ഇരിക്കുന്നതിനേക്കാൾ, വെറും 10 മിനിറ്റ് നടന്നാൽ പോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് കുറയ്ക്കാൻ കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു. അത്താഴത്തിന് ശേഷം വ്യായാമമൊന്നും ചെയ്യാതെ കിടക്കുന്നത് പൊണ്ണത്തടി ഉണ്ടാവുകയും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുകയും ചെയ്യും.

അൽപമൊന്ന് നടന്ന ശേഷം ഉറങ്ങാൻ പോവുന്നത് ദഹനത്തിനും ​ഗുണം ചെയ്യും. പെട്ടെന്ന് ഉറക്കം വരാനും സഹായിക്കും. ഉറക്കക്കുറവുള്ളവർ ദിവസവും ഇതൊന്ന് ചെയ്ത് നോക്കൂ. ശരീരഭാരം കൂടാതിരിക്കാനും ഇത് നല്ലൊരു എളുപ്പ വഴിയാണ്. യൂണിവേഴ്സിറ്റി ഓഫ് ഒടാഗോയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.

View post on Instagram