ഉയർന്ന രക്തസമ്മർദം ഉണ്ടെങ്കിൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. രക്തസമ്മർദ്ദം പതിവായി പരിശോധിക്കുന്നതിലൂടെ ഹൈപ്പർടെൻഷനുമായി ബന്ധപ്പെട്ട ഏതെങ്കിലും രോ​ഗങ്ങൾ തിരിച്ചറിയാനും സാധിക്കും. 

ആരോ​ഗ്യം നിലനിർത്തുന്നതിനും ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും വർഷത്തിലൊരിക്കൽ ചില പ്രധാനപ്പെട്ട ആരോഗ്യ പരിശോധനകൾ ചെയ്യേണ്ടതുണ്ട്. പ്രമേഹം, രക്താതിമർദ്ദം, തൈറോയ്ഡ് തകരാറുകൾ, പൊണ്ണത്തടി, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ അവസ്ഥകൾ ഓരോ ദിവസവും കഴിയുന്തോറും കൂടുകയും പലരും മനസ്സിലാക്കുന്നതിലും വളരെ വേഗത്തിൽ പുരോഗമിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വർഷത്തിലൊരിക്കൽ ചെയ്തിരിക്കേണ്ട ചില പ്രധാനപ്പെട്ട ആരോഗ്യ പരിശോധനകളെ കുറിച്ച് ഫോർട്ടിസ് മനേസറിലെ ഇന്റേണൽ മെഡിസിൻ അഡീഷണൽ ഡയറക്ടർ ഡോ. സ്വാതി മഹേശ്വരി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒന്ന്

ഉയർന്ന രക്തസമ്മർദം ഉണ്ടെങ്കിൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. രക്തസമ്മർദ്ദം പതിവായി പരിശോധിക്കുന്നതിലൂടെ ഹൈപ്പർടെൻഷനുമായി ബന്ധപ്പെട്ട ഏതെങ്കിലും രോ​ഗങ്ങൾ തിരിച്ചറിയാനും സാധിക്കും. ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിലൂടെയോ മരുന്നുകളിലൂടെയോ അവയെ പ്രതിരോധിക്കാനുമാകും.

രണ്ട്

പുരുഷന്മാരെ ബാധിക്കുന്ന ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. 50 വയസും അതിൽ കൂടുതൽ പ്രായവുമുള്ള പുരുഷൻമാരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. പ്രോസ്റ്റേറ്റ് കാൻസർ സ്ക്രീനിംഗിൽ സാധാരണയായി രക്തപരിശോധനയും മലാശയ പരിശോധനയും ആണ് ഉൾപ്പെടുന്നത്. ഈ പരിശോധനകൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ പ്രശ്നങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കും.

മൂന്ന്

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കിൽ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയെല്ലാം വരാനുള്ള സാധ്യത കൂടിതലാണ്. പതിവായി കൊളസ്ട്രോളും, രക്തത്തിലെ ലിപിഡ് പ്രൊഫൈലും പരിശോധനയ്ക്ക് വിധേയമാക്കണം.

നാല്

ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ (FBS), പ്രമേഹത്തിന്റെ കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി അറിയാൻ HbA1c, ലിപ്പിഡ് പ്രൊഫൈൽ (കൊളസ്ട്രോൾ അറിയാൻ), കിഡ്നി-കരൾ പ്രവർത്തനങ്ങൾ എന്നിവ പരിശോധിക്കുക.

അഞ്ച്

കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം അറിയാൻ TSH പരിശോധന നടത്തുക. ജീവിതശൈലി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്ന് സ്ഥിരമായ ആരോഗ്യകരമായ ശീലങ്ങൾ നിലനിർത്തുക.

‌ജീവിതശൈലി രോഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമീകൃതാഹാരം ശീലമാക്കുക

വ്യായാമം ശീലമാക്കുക

നന്നായി ഉറങ്ങുക

സമ്മർദ്ദം നിയന്ത്രിക്കുക

നന്നായി വെള്ളം കുടിക്കുക

പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക