MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
TRENDING :
Onam
Sukumara Kurup Missing Case
KCL 2026
US - Iran Conflict
Operation Toofan
Kerala Lottery
Gold Rate Today
  • Home
  • Life
  • Health
  • സ്ത്രീകളിൽ ഹൃദയാഘാതം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

സ്ത്രീകളിൽ ഹൃദയാഘാതം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പുരുഷന്മാരിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നതെങ്കിലും സ്ത്രീകളിലും ഇതിന്റെ നിരക്ക് വർധിച്ചുവരുന്നത് ശ്രദ്ധേയവും ആശങ്കാജനകവുമാണെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.

2 Min read
Author : Resmi Sreekumar
Published : Aug 30 2026, 12:08 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
സ്ത്രീകളിൽ ഹൃദയാഘാതം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Image Credit : Getty

സ്ത്രീകളിൽ ഹൃദയാഘാതം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പുരുഷന്മാരിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നതെങ്കിലും സ്ത്രീകളിലും ഇതിന്റെ നിരക്ക് വർധിച്ചുവരുന്നത് ശ്രദ്ധേയവും ആശങ്കാജനകവുമാണെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. മോശം ഭക്ഷണശീലം, വ്യായാമമില്ലയ്മ, പുകവലി, ഉയർന്ന മാനസിക സമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ ഘടകങ്ങളാണ് ഹൃദയാഘാത സംഭവങ്ങളിലെ ഈ ആശങ്കാജനകമായ വർധനവിന് പ്രധാന കാരണങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നവയിൽ ഒന്നാണ് ഹൃദയാഘാതം.
Image Credit : Getty

ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നവയിൽ ഒന്നാണ് ഹൃദയാഘാതം.

ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നവയിൽ ഒന്നാണ് ഹൃദയാഘാതം. ധമനികളിൽ കൊഴുപ്പ് അടിഞ്ഞ് രക്തയോട്ടം കുറയുന്നതാണ് സാധാരണയായി ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഘടകം. സ്ത്രീകളിൽ ഹൃദയാഘാതം വർധിച്ചുവരുന്നുവെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

Related Articles

Related image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Related image2
World Heart Day 2025 : 50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ
38
നെഞ്ചിലെ അസ്വസ്ഥത തന്നെയാണ് ഏറ്റവും സാധാരണമായ ലക്ഷണം
Image Credit : Getty

നെഞ്ചിലെ അസ്വസ്ഥത തന്നെയാണ് ഏറ്റവും സാധാരണമായ ലക്ഷണം

സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൾ പലപ്പോഴും പുരുഷന്മാരുടേതിൽ നിന്ന് വ്യത്യസ്തവും അത്ര പ്രകടമല്ലാത്തതുമായിരിക്കും. നെഞ്ചിലെ അസ്വസ്ഥത തന്നെയാണ് ഏറ്റവും സാധാരണമായ ലക്ഷണമെങ്കിലും, സൂക്ഷ്മമായ ലക്ഷണങ്ങൾ അനുഭവപ്പെടാനാണ് സ്ത്രീകൾക്ക് കൂടുതൽ സാധ്യത.

48
പല സ്ത്രീകളും സ്വന്തം ആരോഗ്യപ്രശ്നങ്ങൾ കണ്ടാൽ അവ​ഗണിക്കുന്നു
Image Credit : Getty

പല സ്ത്രീകളും സ്വന്തം ആരോഗ്യപ്രശ്നങ്ങൾ കണ്ടാൽ അവ​ഗണിക്കുന്നു

പല സ്ത്രീകളും സ്വന്തം ആരോഗ്യകാര്യങ്ങൾ അവഗണിക്കുകയും, ആരോഗ്യപരിശോധനകൾ വൈകിപ്പിക്കുകയും, മുന്നറിയിപ്പ് ലക്ഷണങ്ങൾ ഉണ്ടായിട്ടും ജോലി തുടരുകയും ചെയ്യാറുണ്ട്. ഇത് രോഗം നേരത്തേ കണ്ടെത്തുന്നതിന് തടസ്സമാവുകയും ഗുരുതരമായ ഹൃദയപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന വിളർച്ച (അനീമിയ), ഗർഭാശയമുഖത്തെ രോഗങ്ങൾ തുടങ്ങിയവ അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ കൂടുതൽ ബാധിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തേക്കാം.

58
കൊറോണറി ആർട്ടറി രോഗം, മൈക്രോവാസ്കുലാർ രോഗം, മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ഹൃദയപ്രശ്നങ്ങൾ
Image Credit : Getty

കൊറോണറി ആർട്ടറി രോഗം, മൈക്രോവാസ്കുലാർ രോഗം, മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ഹൃദയപ്രശ്നങ്ങൾ

കൊറോണറി ആർട്ടറി രോഗം, മൈക്രോവാസ്കുലാർ രോഗം, മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ഹൃദയപ്രശ്നങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, ഗർഭകാല പ്രമേഹം, പ്രീ-എക്ലാംസിയ അല്ലെങ്കിൽ ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവയും മറ്റ് ഘടകങ്ങളിൽ ഉൾപ്പെടുന്നു.

68
അസാധാരണമായ ക്ഷീണം, നെഞ്ചിലെ അസ്വസ്ഥത, ഓക്കാനവും ഛർദ്ദിയും
Image Credit : Getty

അസാധാരണമായ ക്ഷീണം, നെഞ്ചിലെ അസ്വസ്ഥത, ഓക്കാനവും ഛർദ്ദിയും

സമ്മർദ്ദം, മുറുക്കം അല്ലെങ്കിൽ നെഞ്ചിൽ ഒരു ഞെരുക്കം പോലെ അനുഭവപ്പെടുന്നതാണ് മറ്റ് ലക്ഷണങ്ങൾ. ഇത് മിനിറ്റുകളോളം നീണ്ടുനിൽക്കുകയോ വരികയും പോകുകയും ചെയ്യുന്നു. അസാധാരണമായ ക്ഷീണം, നെഞ്ചിലെ അസ്വസ്ഥത, ഓക്കാനവും ഛർദ്ദിയും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ വേദന ( താടിയെല്ല്, കഴുത്ത്, നടുവ് അല്ലെങ്കിൽ വയറിന്റെ മുകൾഭാഗം എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടുക), തലകറക്കം അല്ലെങ്കിൽ തലയ്ക്ക് ഭാരക്കുറവ് അനുഭവപ്പെടുക എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

78
ബോധവത്കരണം നടത്തി രോഗം വരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്
Image Credit : Getty

ബോധവത്കരണം നടത്തി രോഗം വരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്

സ്ത്രീകളിൽ കൃത്യമായ ബോധവത്കരണം നടത്തി രോഗം വരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യകരമായ ഭാരം നിലനിർത്തുകയും സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്.

88
നടത്തം, ജോഗിംഗ്, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ തുടങ്ങിയവ ​ഹൃയദയത്തെ ആരോ​ഗ്യകരമാക്കുന്നു
Image Credit : Getty

നടത്തം, ജോഗിംഗ്, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ തുടങ്ങിയവ ​ഹൃയദയത്തെ ആരോ​ഗ്യകരമാക്കുന്നു

നടത്തം, ജോഗിംഗ്, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പുകവലിയും അമിതമായ മദ്യപാനവും ഒഴിവാക്കുന്നതും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നതും വിവിധ രോ​ഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ഹൃദയാഘാതം
ഹൃദയാരോഗ്യം

Latest Videos
Recommended Stories
Recommended image1
ഒരു സമീകൃത ഡയറ്റ് പ്ലേറ്റിൽ ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം?
Recommended image2
ദില്ലിയിൽ എച്ച്1എൻ1 കേസുകൾ വർദ്ധിക്കുന്നു: ഗർഭിണികൾക്ക് പന്നിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് വിദ​ഗ്ധർ
Recommended image3
ഈ നാല് ഭക്ഷണങ്ങൾ ദിവസവും കഴിച്ചാൽ കോളൻ ക്യാൻസർ സാധ്യത കുറയ്ക്കാം
Related Stories
Recommended image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Recommended image2
World Heart Day 2025 : 50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved