എന്ത് ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാതെ ബുദ്ധിമുട്ടുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് '3x3 ഫിറ്റ്നസ് റൂൾ' പരീക്ഷിക്കാം. കാലതാമസമില്ലാതെ പെട്ടെന്ന് തന്നെ വൈറലായ ഒരു ഫിറ്റ്നസ് പരീക്ഷണമാണിത്. എന്താണെന്ന് അറിയാം.  

ശരീര ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഓരോ പരീക്ഷണങ്ങളാണ് നമ്മൾ ചെയ്യുന്നത്. ചിലർക്ക് തടി ഇല്ലാത്തതാണ് പ്രശ്നമെങ്കിൽ മറ്റുചിലർക്ക് തടി ഉള്ളതിന്റെ പ്രശ്നമാണ്. എന്ത് ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാതെ ബുദ്ധിമുട്ടുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് '3x3 ഫിറ്റ്നസ് റൂൾ' പരീക്ഷിക്കാം. കാലതാമസമില്ലാതെ പെട്ടെന്ന് തന്നെ വൈറലായ ഒരു ഫിറ്റ്നസ് പരീക്ഷണമാണിത്. ചെയ്യാൻ എളുപ്പം ആയതുകൊണ്ടാണ് ഇതിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചത്. സംഭവം എന്താണെന്ന് നിങ്ങൾക്കും പരിചയപ്പെടുത്താം.

1.3000 ചുവടുകൾ നടക്കുക

നടക്കുന്നത് ശരീരത്തിന് കിട്ടാവുന്ന ഏറ്റവും ഉപയോഗപ്രദമായ വ്യായാമമാണ്. ഇതിലൂടെ ശരീരത്തിന്റെ രക്തയോട്ടത്തെയും, മെറ്റബോളിസത്തെയും മെച്ചപ്പെടുത്താൻ സാധിക്കും. ഇത് നിങ്ങളെ കൂടുതൽ ഊർജ്ജസ്വലരുമാക്കുന്നു. ഉച്ചക്കുള്ള ഭക്ഷണത്തിന് മുമ്പ് 3000 ചുവടുകൾ നടക്കാൻ ശ്രദ്ധിക്കണം. പടികൾ ഇറങ്ങുക, സാധനങ്ങൾ വാങ്ങാൻ പോകുക തുടങ്ങിയ ചെറിയ രീതിയിലുള്ള നടത്തങ്ങൾ പോലും നിങ്ങളെ ആരോഗ്യമുള്ളവരാക്കുന്നു. ഇത് ശരീരത്തിന്റെ മാത്രമല്ല മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

2. വെള്ളം കുടിക്കാം

ദൈനംദിന ജല ഉപഭോഗത്തിന്റെ മൂന്നിലൊന്ന് വെള്ളം ദിവസവും കുടിക്കാൻ ശ്രദ്ധിക്കണം. രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ തന്നെ ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഇത് നിങ്ങളുടെ ശരീരത്തെ ദിവസം മുഴുവനും ഹൈഡ്രേറ്റഡ് ആയിരിക്കാനും സഹായിക്കുന്നു. ഭക്ഷണം നന്നായി ദഹിക്കണമെങ്കിലും ശരീരത്തിന് വെള്ളം ആവശ്യമാണ്. ഇതാണ് ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിന്റെ രണ്ടാമത്തെ റൂൾ.

3. 30 ഗ്രാം പ്രോട്ടീൻ

ദിവസവും 30 ഗ്രാം പ്രോട്ടീൻ നിർബന്ധമാക്കണം. പ്രോടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. ഇത് വിശപ്പിനെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത്സ നല്ലതാണ്. നിങ്ങൾക്ക് എപ്പോഴും ഊർജ്ജസ്വലരായിരിക്കാനും ഇതിലൂടെ സാധിക്കുന്നു.