പുഴുങ്ങിയ മുട്ട മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിന് എണ്ണയോ വെണ്ണയോ ആവശ്യമില്ല.
ആരോഗ്യത്തിന് ഏറെ ഗുണകരമായ പോഷകങ്ങൾ അടങ്ങിയ ഒരു മികച്ച ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട അമിത വിശപ്പ് തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. യഥാർത്ഥത്തിൽ മുട്ട പാകം ചെയ്യുന്ന രീതിക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ? വളരെ കുറച്ച് എണ്ണയിൽ പാകം ചെയ്ത മുട്ടയും, ധാരാളം വെണ്ണയിൽ കിടക്കുന്നതോ അല്ലെങ്കിൽ ഒത്തിരി ചീസിനൊപ്പം വിളമ്പുന്നതോ ആയ മുട്ടയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മുട്ട പോഷകഗുണമുള്ളതാണെന്നത് ശരിയാണ്. എന്നാൽ പാചകം ചെയ്യുമ്പോൾ അതിനൊപ്പം ചേർക്കുന്നവയും പ്രധാനമാണെന്ന് ഗ്യാസ്ട്രോഎൻ്ററോളജിസ്റ്റായ ഡോ. പാൽ മാണിക്കം പറയുന്നു.
മുട്ട വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒന്ന്
റെസ്റ്റോറന്റ് ശൈലിയിലുള്ള മസാല ഓംലെറ്റുകൾ പലരും തയ്യാറാക്കാറുണ്ട്. ഇവ തയ്യാറാക്കാൻ രണ്ടോ മൂന്നോ ടേബിൾസ്പൂൺ എണ്ണ വരെ ഉപയോഗിച്ചേക്കാമെന്ന് ഡോ. പാൽ ചൂണ്ടിക്കാട്ടുന്നു. നെയ്യോ വെണ്ണയോ ഉപയോഗിച്ച് തയ്യാറാക്കുന്ന 'എഗ്ഗ് ഭുർജി'യെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്; ഇവ രണ്ടും ഭക്ഷണത്തിൽ വലിയ അളവിൽ കൊഴുപ്പ് ചേർക്കാൻ കാരണമാകുന്നു.
രണ്ട്
അല്പം എണ്ണ ഉപയോഗിച്ച് തയ്യാറാക്കുന്ന സാധാരണ ഓംലെറ്റ് ആണ് കൂടുതൽ നല്ലത്. ചീസും വെണ്ണയും ഒഴിവാക്കാനും ശ്രദ്ധിക്കുക. അധിക ചേരുവകൾ ഇല്ലെങ്കിലും മുട്ടയുടെ ഗുണം ലഭിക്കും.
മൂന്ന്
കുറഞ്ഞ തീയിൽ വളരെ കുറച്ച് എണ്ണ ഉപയോഗിച്ച് പാകം ചെയ്യുമ്പോൾ സ്‌ക്രാംബിൾഡ് എഗ്ഗ് (മുട്ട പൊരിച്ചത്) നാലാം സ്ഥാനത്തെത്തുന്നു. ലളിതമായ ഒരു സ്‌ക്രാംബിൾഡ് എഗ്ഗ് വിഭവം തയ്യാറാക്കാൻ അധികം ചേരുവകളൊന്നും ആവശ്യമില്ല.
നാല്
അമിതമായി എണ്ണ ഉപയോഗിക്കുന്നില്ലെങ്കിൽ അടുത്തതായി 'സണ്ണി-സൈഡ്-അപ്പ്' മുട്ടകൾ പരിഗണിക്കാം.
അഞ്ച്
poached egg വെള്ളത്തിലാണ് പാകം ചെയ്യുന്നത്, അതിനാൽ ഇതിൽ എണ്ണ ഒട്ടും തന്നെ ഉപയോഗിക്കേണ്ടതില്ല. ലളിതമായ ഒരു പ്രഭാതഭക്ഷണം ആഗ്രഹിക്കുന്നുവെങ്കിൽ ഇതൊരു നല്ല തിരഞ്ഞെടുപ്പാണ്.
ആറ്
പുഴുങ്ങിയ മുട്ട മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിന് എണ്ണയോ വെണ്ണയോ ആവശ്യമില്ല. കൂടാതെ, ജോലിസ്ഥലത്തോ പെട്ടെന്നൊരു ലഘുഭക്ഷണം ആവശ്യമുള്ളപ്പോഴോ കഴിക്കാനായി ഇത് എളുപ്പത്തിൽ കൊണ്ടുപോകാനും സാധിക്കും.


