Asianet News MalayalamAsianet News Malayalam

ഹൃദയത്തെ കാക്കാൻ എന്ത് കഴിക്കാം? കൂടുതലറിയാം

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിലെ ധമനികളുടെ വീക്കത്തിൽ നിന്നും സംരക്ഷിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ എന്നിവയെല്ലാം വാൾനട്ടിൽ ധാരാളമുണ്ട്. 
 

healthy foods you can eat daily for better heart health-rse-
Author
First Published Aug 31, 2023, 2:30 PM IST

ഭക്ഷണം ഹൃദയാരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യു‌ന്നു. ദൈനംദിന ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങളെ കുറിച്ചറിയാം...

വാൾനട്ട്...

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിലെ ധമനികളുടെ വീക്കത്തിൽ നിന്നും സംരക്ഷിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ എന്നിവയെല്ലാം വാൾനട്ടിൽ ധാരാളമുണ്ട്. 

ഒലീവ് ഓയിൽ...

ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഒലീവ് ഓയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പൂരിത കൊഴുപ്പുകൾക്ക് പകരം ഒലീവ് ഓയിൽ ഉപയോഗിക്കുമ്പോൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിയും.

ഓറഞ്ച്...

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്.  ഓറഞ്ച് ജ്യൂസ് ഉപഭോഗം മൊത്തം മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

ധാന്യങ്ങൾ...

ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകളും മറ്റ് പോഷകങ്ങളും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുന്നു. 

കാരറ്റ്...

കാരറ്റിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഘടകമായ ബീറ്റാ കരോട്ടിൻ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം ശരിയായി വിധത്തിൽ നടക്കാൻ സഹായിക്കും. 

പയർ വർ​ഗങ്ങൾ...

ബീൻസ്, കടല, ചെറുപയർ, പയർ തുടങ്ങിയ പയർവർഗ്ഗങ്ങൾ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉയർന്ന അളവിലുള്ള പ്രോട്ടീൻ, ഫൈബർ, ആന്റിഓക്‌സിഡന്റ് പോളിഫെനോളുകൾ എന്നിവയും അവയിൽ ഉൾപ്പെടുന്നു.

ഇലക്കറികൾ...

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇലക്കറിയിൽ അടങ്ങിയിരിക്കുന്നു. അവ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ധമനികളുടെ കാഠിന്യം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Read more നിങ്ങളൊരു ചായ പ്രേമിയാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കാം

 

Follow Us:
Download App:
  • android
  • ios