ഇഷ്ടമില്ലെന്നോര്‍ത്ത് വഴുതനയെ പൂര്‍ണമായും ഡയറ്റില്‍ നിന്ന് അങ്ങനെ മാറ്റിനിര്‍ത്തല്ലേ കെട്ടോ, കാരണം ഇതിനൊരുപാട് ആരോഗ്യഗുണങ്ങളുള്ളതാണ്. അറിയാം വഴുതനങ്ങയുടെ ആരോഗ്യഗുണങ്ങള്‍...

പൊതുവെ പച്ചക്കറികളില്‍ ധാരാളം പേര്‍ക്ക് ഇഷ്ടമില്ലെന്ന് പറയാറുള്ളൊരു പച്ചക്കറിയാണ് വഴുതനങ്ങ. ഇതിന്‍റെ കൊഴുപ്പുള്ള പ്രകൃതമായിരിക്കും പലര്‍ക്കും ഇഷ്ടമാകാതിരിക്കാൻ കാരണം.

അതിനാല്‍ മെഴുക്കുപുരട്ടി, കറി ഒന്നും വയ്കക്കാതെ ഫ്രൈ ചെയ്ത് മാത്രം വഴുതനങ്ങ കഴിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇഷ്ടമില്ലെന്നോര്‍ത്ത് വഴുതനയെ പൂര്‍ണമായും ഡയറ്റില്‍ നിന്ന് അങ്ങനെ മാറ്റിനിര്‍ത്തല്ലേ കെട്ടോ, കാരണം ഇതിനൊരുപാട് ആരോഗ്യഗുണങ്ങളുള്ളതാണ്. അറിയാം വഴുതനങ്ങയുടെ ആരോഗ്യഗുണങ്ങള്‍...

പോഷകങ്ങള്‍...

പലിവധ പോഷകങ്ങളാല്‍ സമ്പന്നമാണ് വഴുതനങ്ങ. വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, കലോറി എന്നിവയെല്ലാം വഴുതനങ്ങയില്‍ അടങ്ങിയിരിക്കുന്നു. ഇതിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആണെങ്കില്‍ ആരോഗ്യത്തെ പലതരത്തില്‍ സഹായിക്കുന്നതാണ്. പല അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയുമെല്ലാം പ്രതിരോധിക്കാൻ നമുക്ക് ഇതിലൂടെ കഴിവ് ആര്‍ജ്ജിക്കാൻ സാധിക്കും.

വണ്ണം കുറയ്ക്കാൻ...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു പച്ചക്കറിയാണ് വഴുതനങ്ങ. ഫൈബറിനാല്‍ സമ്പന്നമാണ് എന്നതിനാലാണിത് വണ്ണം കുറയ്ക്കാൻ സഹായകമാകുന്നത്. 

ഹൃദ്രോഗങ്ങളെ ചെറുക്കാൻ...

പല പഠനങ്ങളും പറയുന്നത് വഴുതനങ്ങയ്ക്ക് ഒരു പരിധി വരെ ഹൃദ്രോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ട് എന്നാണ്. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഗവേഷകര്‍ ഈയൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. എങ്കിലും ഇതും പ്രതീക്ഷാവഹമായൊരു വിവരം തന്നെയാണ്.

ക്യാൻസറിനെ പ്രതിരോധിക്കാൻ...

വഴുതനങ്ങയില്‍ ഉള്‍പ്പെട്ടിട്ടുള്ള പല ഘടകങ്ങളും സ്കിൻ ക്യാൻസര്‍ അടക്കം ചില തരം ക്യാൻസറുകള്‍ക്കെതിരെ പോരാടാൻ കഴിവുള്ളവയാണത്രേ. ഇതും ചില പഠനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 

ഷുഗര്‍ നിയന്ത്രിക്കാൻ...

ഫൈബറിനാല്‍ സമ്പന്നമായതിനാല്‍ തന്നെ രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും വഴുതനങ്ങ ഏറെ സഹായകമായിരിക്കും. അതിനാല്‍ പ്രമേഹരോഗികള്‍ക്കും ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് വഴുതനങ്ങ. ഫൈബര്‍ അടങ്ങിയിട്ടുള്ള വിവിധ ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാൻ നല്ലതാണ്. വഴുതനങ്ങയും ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. 

Also Read:- എപ്പോഴും നല്ല തളര്‍ച്ചയാണോ? ഈ രണ്ട് പാനീയങ്ങളൊന്ന് കുടിച്ചുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo