ഹെല്‍ത്തിയല്ലെന്ന് അറിയപ്പെടുന്ന ഭക്ഷണങ്ങള്‍ കഴിക്കാൻ അധികമാര്‍ക്കും താല്‍പര്യമുണ്ടാകില്ലല്ലോ. എത്ര രുചിയുള്ളതാണെന്ന് പറഞ്ഞാലും അവയോട് ഒരിഷ്ടക്കുറവ് തോന്നുന്നത് സ്വാഭാവികമാണ്. ഇത്തരത്തില്‍ നമ്മള്‍ 'പോര', 'ശരീരത്തിന് അത്ര ഗുണമൊന്നുമില്ല' എന്നും പറഞ്ഞ് തള്ളിക്കളയാറുള്ള, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹെല്‍ത്തിയായ അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

നമ്മള്‍ പതിവായി കഴിക്കുന്ന ഭക്ഷണസാധനങ്ങളില്‍ തന്നെ ചിലതിനെ ആരോഗ്യത്തിന് ഏറെ ഗുണമുള്ളവയായും ചിലതിനെ അത്ര ഗുണമില്ലാത്തവയായും നാം കണക്കാക്കാറുണ്ട്. പലപ്പോഴും ഇതിന് അനുസരിച്ചാണ് നാം ഭക്ഷണം കഴിക്കാൻ തെരഞ്ഞെടുക്കാറ് പോലും.

കാരണം ഹെല്‍ത്തിയല്ലെന്ന് അറിയപ്പെടുന്ന ഭക്ഷണങ്ങള്‍ കഴിക്കാൻ അധികമാര്‍ക്കും താല്‍പര്യമുണ്ടാകില്ലല്ലോ. എത്ര രുചിയുള്ളതാണെന്ന് പറഞ്ഞാലും അവയോട് ഒരിഷ്ടക്കുറവ് തോന്നുന്നത് സ്വാഭാവികമാണ്. ഇത്തരത്തില്‍ നമ്മള്‍ 'പോര', 'ശരീരത്തിന് അത്ര ഗുണമൊന്നുമില്ല' എന്നും പറഞ്ഞ് തള്ളിക്കളയാറുള്ള, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹെല്‍ത്തിയായ അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ഉരുളക്കിഴങ്ങ്:- മിക്ക വീടുകളിലും പതിവായി വാങ്ങിക്കുന്നൊരു ഭക്ഷണസാധനമാണ് ഉരുളക്കിഴങ്ങ്. കറിയായോ മെഴുക്കുപുരട്ടി ആയോ എല്ലാം ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ അപ്പോഴും ഉരുളക്കിഴങ്ങ് പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്തതാണ് എന്നൊരു കാഴ്ചപ്പാടുണ്ട്. 

ഉരുളക്കിഴങ്ങ് വണ്ണം വയ്ക്കാൻ കാരണമാകുമെന്ന പേടിയാണ് പ്രധാനമായും ഇതിനെ ഹെല്‍ത്തിയല്ല എന്ന് പറയുന്നതിന് പിന്നിലെ കാര്യം. ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന 'സ്റ്റാര്‍ച്ച്' ആണ് വണ്ണ കൂടുന്നതിന് ഇടയാക്കുക. എന്നാല്‍ ഉരുളക്കിഴങ്ങില്‍ 'സ്റ്റാര്‍ച്ച്' മാത്രമല്ല ഉള്ളത്. നമുക്ക് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍, ധാുക്കള്‍, ആന്‍റി-ഓക്സിഡന്‍റ്സ്, ഫൈബര്‍ എന്നിവയുടെയെല്ലാം സ്രോതസാണ് ഉരുളക്കിഴങ്ങ്. അതായത് മിതമായ അളവില്‍ ഉരുളക്കിഴങ്ങ് കഴിച്ചാല്‍ അത് ശരീരവണ്ണത്തെയൊന്നും ബാധിക്കില്ല. മറിച്ച് നമുക്ക് അതുകൊണ്ട് പല ഗുണങ്ങളുണ്ടുതാനും. 

രണ്ട്...

വൈറ്റ് റൈസ് :- തയ്യാറാക്കാൻ എളുപ്പമായതിനാല്‍ അധികപേരും ഇന്ന് വൈറ്റ് റൈസിലേക്ക് തിരിയാൻ താല്‍പര്യം കാണിക്കാറുണ്ട്. എന്നാല്‍ അപ്പോഴാണ് കേള്‍ക്കുക, ഇത് ശരീരത്തിന് അത്ര ഗുണമൊന്നും നല്‍കില്ല. അതിനാല്‍ ഇത് ഉപയോഗിക്കേണ്ട എന്നൊക്കെയുള്ള വാദങ്ങള്‍. 

സത്യത്തില്‍ വൈറ്റ് റൈസ് അത്ര മോശം ഭക്ഷണമൊന്നുമല്ല. ബ്രൗണ്‍ റൈസിന്‍റെയോ മില്ലറ്റിന്‍റെയോ അത്ര ഗുണങ്ങള്‍ തീര്‍ച്ചയായും ഇതിനില്ല. എന്നാല്‍ നമുക്ക് നല്ലതുപോലെ ഉന്മേഷം പകര്‍ന്നുതരാനും, നമ്മുടെ ദഹനം എളുപ്പത്തിലാക്കാനുമെല്ലാം വൈറ്റ് റൈസ് ഒരുപാട് സഹായകമാണ്. മിതമായ അളവിലേ പക്ഷേ വൈറ്റ് റൈസും കഴിക്കാവൂ. 

മൂന്ന്...

ചോക്ലേറ്റ്:- ചോക്ലേറ്റ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് പലരും മോശം അഭിപ്രായങ്ങള്‍ പറയുന്നത് നിങ്ങള്‍ കേട്ടിരിക്കും. എല്ലാ ചോക്ലേറ്റും നല്ലതല്ല. അത് ശരിയാണ്. എന്നാല്‍ ചില ചോക്ലേറ്റുകള്‍, പ്രത്യേകിച്ച് ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. നമുക്ക് അവശ്യം വേണ്ടുന്ന പോഷകങ്ങളായ കാത്സ്യം, സിങ്ക്, മഗ്നീഷ്യം, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയെല്ലാം ഇതിലടങ്ങിയിരിക്കുന്നു.

നമ്മുടെ മാനസികാവസ്ഥ പെട്ടെന്ന് മെച്ചപ്പെടുത്താനും, മൂഡ് ഡിസോര്‍ഡര്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും, ഉന്മേഷം നല്‍കാനുമെല്ലാം ചോക്ലേറ്റ് സഹായിക്കുന്നു. ഇതിനുള്ള ആരോഗ്യഗുണങ്ങള്‍ ഇനിയും പലതുണ്ട് കെട്ടോ. 

നാല്...

മുട്ടയുടെ മഞ്ഞക്കരു:- മിക്കവരും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കുന്നതാണ് മുട്ടയുടെ മഞ്ഞക്കരു. എന്നാല്‍ ഇങ്ങനെ ചെയ്യേണ്ട യാതൊരു കാര്യവുമില്ല. ഫിറ്റ്നസ് ലക്ഷ്യവുമായി ഒരു ദിവസത്തില്‍ ഒരുപാട് മുട്ട കഴിക്കുന്നവരാണെങ്കില്‍ അത്രയും മഞ്ഞക്കരു കഴിക്കേണ്ടതില്ല. കാരണം കൊഴുപ്പേറും. അതിനാലാണ് ഇത്തരക്കാര്‍ മുട്ടയുടെ മഞ്ഞ മാറ്റിവയ്ക്കുന്നത്.

എന്നാല്‍ ഒന്നേ രണ്ടോ മുട്ടയുടെ മഞ്ഞക്കുരു ആണെങ്കില്‍ അത് ശരീരത്തിന് ഒരുപാട് ഗുണങ്ങ്ള് നല്‍കുകയാണ് ചെയ്യുക. വൈറ്റമിനുകള്‍, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം എന്ന് തുടങ്ങി പല പോഷകങ്ങളുടെയും ഉറവിടമാണ് മുട്ടയുടെ മഞ്ഞ. 

അഞ്ച്...

കാപ്പി:- കഫീൻ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ കാപ്പി നല്ലതല്ല എന്ന കാഴ്ചപ്പാടാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ കാപ്പി അത്ര പ്രശ്നക്കാരൻ ഒന്നുമല്ല. ദിവസത്തില്‍ മൂന്ന് കപ്പ് കാപ്പി കുടിച്ചാലും വലിയ പ്രശ്നമൊന്നുമില്ല. എന്നാല്‍ ആരോഗ്യത്തിന് അനുസരിച്ച് പഞ്ചസാര നിയന്ത്രണം ആവശ്യമാണെന്ന് മാത്രം. 

ദിവസത്തില്‍ മിതമായ അളവില്‍ കാപ്പി കഴിക്കുന്നത് (രണ്ട് കപ്പിയോളം) പ്രമേഹം, ഹൃദ്രോഗങ്ങള്‍, വിഷാദം, കരള്‍സംബന്ധമായ പ്രശ്നങ്ങള്‍ എല്ലാം കുറയ്ക്കാനുള്ള സാധ്യതയുണ്ടാക്കുമത്രേ. കാപ്പിയുടെ ഗുണങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ മിതമായ അളവിലല്ല കാപ്പികുടിയെങ്കില്‍ അത് പല പ്രശ്നങ്ങളിലേക്കും നയിക്കാം. പ്രത്യേകിച്ച് മധുരത്തിന്‍റെ അകമ്പടി കൂടിയാകുമ്പോള്‍. 

Also Read:- എപ്പോഴും നിരാശയാണോ? ഈ ആറ് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് പരിശോധിക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News