കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടി ഇനി വെറും സ്വപ്നം മാത്രമല്ല. കേശസംരക്ഷണ മാർഗ്ഗങ്ങൾ പതിവായി പിന്തുടർന്ന് നിങ്ങൾക്ക് നിങ്ങളുടെ ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയും. തലമുടിക്ക് അതിന്റെ സൗന്ദര്യവും ഘടനയും നഷ്ടപ്പെടാനുള്ള ഒരു പ്രധാന കാരണം അവയ്ക്ക് ആവശ്യമായ പോഷകങ്ങളും നൽകുന്നതിൽ പരാജയപ്പെടുമ്പോഴാണ്. മുടിയെ പരിപാലിക്കുന്നതിൽ കാണിക്കുന്ന ഒരു ചെറിയ അശ്രദ്ധ പോലും മുടിയിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. മുടി ആരോ​ഗ്യത്തോടെ വളരാൻ സഹായിക്കുന്ന രണ്ട് ഫേസ് പാക്കുകളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ആപ്പിൾ സിഡെർ വിനെഗർ മുടിക്ക് മികച്ചതാണ്. ഇത് തലയോട്ടിയിലെ ഫംഗസിനെ അകറ്റുക മാത്രമല്ല, മുടി കൊഴിച്ചിൽ തടയുകയും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയും തേനും പോഷിപ്പിക്കുന്ന സ്വഭാവമുള്ളതിനാൽ തലയോട്ടിയിൽ ജലാംശം നൽകുന്നു. മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇവ നന്നായി പ്രവർത്തിക്കുന്നു.

 

 

ഒരു ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗറും വെളിച്ചെണ്ണയും ഒരു ടീസ്പൂൺ തേനും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം തലയിൽ നല്ല പോലെ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് മുടി തഴച്ച് വളരാൻ ഏറെ നല്ലതാണ്.

രണ്ട്...

മുടിയുടെ വളർച്ചയ്ക്കും പോഷണത്തിനുമെല്ലാം മുട്ട  നല്ലതാണ്. കേശ സംരക്ഷണ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഒരു പ്രകൃതിദത്ത പരിഹാരമായി ഇവ ഉപയോഗിച്ച് വരുന്നു. പ്രോട്ടീനുകൾ, ധാതുക്കൾ, വിറ്റാമിൻ ബി കോംപ്ലക്സ്, പ്രത്യേകിച്ച് ബയോട്ടിൻ എന്നീ അവശ്യപോഷകങ്ങൾ അടങ്ങിയതാണ് മുട്ട.

 മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ നീളവും രൂപഘടനയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാൻ ഇവ സഹായിക്കുന്നു. മഞ്ഞക്കരുവും മുട്ടയുടെ വെള്ളയും മുടിയെ ശക്തിപ്പെടുത്തുന്നതിനും കണ്ടീഷനിംഗ് ചെയ്യുന്നതിനും സഹായകമാണ്. 

 

 

ഒരു മുട്ടയുടെ വെള്ളയും അൽപം ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം തലയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ പാക്ക് ഇടുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? എളുപ്പം പരിഹരിക്കാം...