Asianet News MalayalamAsianet News Malayalam

Cough Remedies : പനി മാറിയാലും നീണ്ടുനില്‍ക്കുന്ന ചുമ; വീട്ടില്‍ ചെയ്യാവുന്ന പരിഹാരങ്ങള്‍...

വൈറല്‍ പനിയുടെ ബാക്കിയായ ചുമയാണെന്നത് ഉറപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ അതിനെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ മാത്രം നോക്കിയാല്‍ മതി. അത്തരത്തില്‍ ചുമയില്‍ നിന്ന് ആശ്വാസം ലഭിക്കാൻ വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

home remedies for cough after viral infections
Author
First Published Nov 4, 2022, 5:31 PM IST

കൊവിഡ് 19 ഉണ്ടാക്കിയ ആരോഗ്യപ്രതിസന്ധികള്‍ തന്നെ നാമിതുവരെ അതിജീവിച്ചിട്ടില്ല. കൊവിഡ് ബാധിക്കപ്പെട്ട് അത് ഭേദമായ ശേഷവും ദീര്‍ഘനാളത്തേക്ക് ഇതിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. ലോംഗ് കൊവിഡ് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. ക്ഷീണം, തളര്‍ച്ച, ഓര്‍മ്മക്കുറവ്, ചിന്താശേഷിയില്‍ കുറവ്, ശ്വാസതടസം, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെ പല പ്രശ്നങ്ങളാണ് ലോംഗ് കൊവിഡില്‍ കാണുന്നത്.

ഇതിനിടെ വൈറല്‍ അണുബാധകളും വ്യാപകമാകുമ്പോള്‍ അത് ഇരട്ടി പ്രയാസങ്ങളാണ് തീര്‍ക്കുന്നത്. വൈറല്‍ പനി ബാധിച്ചവരിലാണെങ്കില്‍ വലിയൊരു വിഭാഗം പേരിലും ഇതിന് ശേഷവും ചുമ നീണ്ടുനില്‍ക്കുന്നത് കാണാം. കാര്യമായ രീതിയിലാണീ ചുമ ഇവരുടെ നിത്യജീവിതത്തെ അലോസരപ്പെടുത്തുന്നത്. 

വൈറല്‍ പനിയുടെ ബാക്കിയായ ചുമയാണെന്നത് ഉറപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ അതിനെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ മാത്രം നോക്കിയാല്‍ മതി. അത്തരത്തില്‍ ചുമയില്‍ നിന്ന് ആശ്വാസം ലഭിക്കാൻ വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. നമ്മുടെ വീട്ടില്‍ എപ്പോഴും ലഭ്യമായിട്ടുള്ള ചില ചേരുവകളുപയോഗിച്ച് ചുമയ്ക്ക് ആശ്വാസം കണ്ടെത്തുന്നത് എങ്ങനെയാണെന്നാണ് പങ്കുവയ്ക്കുന്നത്.

ഒന്ന്...

തേൻ കഴിക്കുന്നത് ചുമയ്ക്ക് നല്ലരീതിയില്‍ ആശ്വാസം നല്‍കും. രോഗാണുക്കള്‍ക്കെതിരെ പോരാടാനുള്ള തേനിന്‍റെ കഴിവാണിവിടെ സഹായകമാകുന്നത്. തൊണ്ടവേദന ലഘൂകരിക്കാനും തേൻ സഹായകമാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ തേൻ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി, ഇതിലേക്ക് അല്‍പം നാരങ്ങാനീരും കൂടെ ചേര്‍ത്ത് കഴിച്ചാല്‍ മതി.

രണ്ട്...

ഇഞ്ചിയും ചുമയും ജലദോഷവും പോലുള്ള അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ഔഷധമാണ്. ഇഞ്ചിയിലടങ്ങിയിരിക്കുന്ന 'ജിഞ്ചറോള്‍' എന്ന ഘടകമാണിതിന് സഹായകമാകുന്നത്. ചായയില്‍ ചേര്‍ത്തോ പിഴിഞ്ഞ് നീരെടുത്തോ എല്ലാം ഇഞ്ചി കഴിക്കാവുന്നതാണ്.

മൂന്ന്...

മഞ്ഞളും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ആശ്വാസം കണ്ടെത്താൻ സഹായിക്കുന്നൊരു ഘടകമാണ്. ഇതിലടങ്ങിയിരിക്കുന്ന 'കുര്‍ക്കുമിൻ' ആണ് അണുബാധകളെ ചെറുക്കുന്നത്. ഇളം ചൂടുവെള്ളത്തില്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുകയോ അല്ലെങ്കില്‍ സലാഡില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാ.

നാല്...

പുതിനയിലയും ചുമയ്കക്ക് ആശ്വാസത്തിനായി കഴിക്കാവുന്നതാണ്. ഇത് തൊണ്ടയിലുള്ള അസ്വസ്ഥതകളെ ലഘൂകരിക്കാനും സഹായിക്കും. പുതിനയില അധികവും ചായയില്‍ ചേര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. പുതിനയില്‍ അടങ്ങിയിരിക്കുന്ന 'മെന്തോള്‍' ആണ് ഇതിനെല്ലാം സഹായകമാകുന്നത്. 

അഞ്ച്...

ധാരാളം ഔഷധഗുണങ്ങളുള്ളൊരു ചേരുവയാണ് വെളുത്തുള്ളി. ചുമ പോലുള്ള പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തുന്നതിനും വെളുത്തുള്ളി ഏറെ സഹായകമാണ്. ഇത് വെറുതെ കടിച്ച് ചവച്ച് കഴിക്കുകയോ അല്ലെങ്കില്‍ നെയ്യില്‍ ചെറുതായി അരിഞ്ഞ് ചേര്‍ത്ത് ഭക്ഷണത്തിനൊപ്പം കഴിക്കുകയോ ചെയ്യാം.

Also Read:- സെക്സും പുകവലിയുമെല്ലാം തലവേദനയുണ്ടാക്കുമോ? അറിയേണ്ട 10 കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios