ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്‌നമാണ്. ഹോര്‍മോണ്‍ പ്രശ്‌നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം. പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍ വ്യായാമം, ചിലതരം മരുന്നുകളുടെ ഉപയോ​ഗം, ഉറക്കക്കുറവ്, ടെന്‍ഷന്‍, തെറ്റായ ഭക്ഷണശീലം എന്നിവ ഇതിന് ചില പ്രധാന കാരണങ്ങളാണ്.

 ആര്‍ത്തവം ക്രമം തെറ്റുന്നതിന് മറ്റൊരു കാരണമാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം. ഹോര്‍മോണുകളുടെ വ്യതിയാനമോ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രതിരോധമോ മൂലം പി.സി.ഒ.എസ് വരാവുന്നതാണ്. ഇത് തുടക്കത്തിൽ തന്നെ പരിഹരിക്കാന്‍ ശ്രമിക്കുക .

പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂടുമ്പോള്‍ ക്രമംതെറ്റിയ ആര്‍ത്തവത്തിന് സാധ്യതയുണ്ട്. അണ്ഡോത്പാദനം ക്രമത്തില്‍ സംഭവിക്കാത്തതുകൊണ്ട് ആര്‍ത്തചക്രം നീണ്ടുപോകും. മാസമുറ വരുമ്പോള്‍ രക്തസ്രാവം കൂടാന്‍ സാധ്യതയേറുന്നു. എന്നാല്‍ ചിലരില്‍ അളവ് കുറവായിരിക്കും.

ആർത്തവം കൃത്യമാകാൻ ഭക്ഷണത്തില്‍ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ അതായത് ചോറ്, കിഴങ്ങുവര്‍ഗങ്ങള്‍, ബേക്കറി എന്നിവ കഴിവതും ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ് എണ്ണയില്‍ ഫ്രൈ ചെയ്തത് എന്നിവ ഉപേക്ഷിക്കണം.

'പിരീഡ്സ്' നേരത്തെ വരാൻ ഇവ സഹായിക്കും