Asianet News MalayalamAsianet News Malayalam

താരൻ അകറ്റുന്നതിന് പരീക്ഷിക്കാം ഈ പൊടിക്കെെകൾ

വരണ്ട ചർമ്മം, ഫംഗസ് വളർച്ച എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ താരനിലേക്ക് നയിച്ചേക്കാം. താരൻ അകറ്റുന്നതിന് പരീക്ഷിക്കാം ഈ പൊടിക്കെെകൾ...

home remedies for remove dandruff naturally
Author
First Published Nov 30, 2023, 12:57 PM IST

പലരേയും അലട്ടുന്ന പ്രശ്നമാണ് താരൻ. താരൻ തലയോട്ടിയിലെ ചർമ്മം ഉണങ്ങാനും അടരാനും കാരണമാകുന്നു.
തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. 
പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം.

കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ താരനെ തടയാൻ സാധിക്കും. വരണ്ട ചർമ്മം, ഫംഗസ് വളർച്ച, എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ താരനിലേക്ക് നയിച്ചേക്കാം. താരൻ അകറ്റുന്നതിന് പരീക്ഷിക്കാം ഈ പൊടിക്കെെകൾ...

ഒന്ന്...

കറ്റാർവാഴ പല ചർമ്മ പ്രശ്നങ്ങൾക്കുമുള്ള ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണ്. കറ്റാർവാഴയിലെ ആന്റിഫംഗൽ ഗുണങ്ങൾ താരൻ കുറയ്ക്കും. ഇതിൽ എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കറ്റാർവാഴ ജെൽ തലയോട്ടിയിൽ തേച്ച്പിടിപ്പുക. 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

രണ്ട്...

താരനെ എളുപ്പത്തിൽ അകറ്റാനുള്ള വഴികളിലൊന്നാണ് തൈര്. ആദ്യം അൽ‌പം തൈരെടുത്ത് ശിരോചർമത്തിൽ പുരട്ടാം. ഒരുമണിക്കൂറോളം തലയിൽ വച്ചതിനുശേഷം ഷാംപൂ ഉപയോ​ഗിച്ച് നീക്കം ചെയ്യാം.

മൂന്ന്...

താരൻ അകറ്റുന്നതിന് സ​ഹായകമാണ് ആര്യവേപ്പ്. ഇതിൽ വൈറ്റമിൻ ഇ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മുടി പൊട്ടുന്നത് തടയാനും തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവ അകറ്റുന്നതിനും ആര്യവേപ്പ് സഹായിക്കുന്നു. ആര്യവേപ്പ് പേസ്റ്റും തെെരും മിക്സ് ചെയ്ത് തലയിൽ തേച്ച് പിടിപ്പിക്കുക. വേപ്പിന്റെ ആന്റിഫംഗൽ ഗുണങ്ങൾ താരൻ എളുപ്പം അകറ്റുന്നതിന് സഹായിക്കും. 

ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് പതിവാക്കൂ, ​ഗുണമറിയാം

 

Latest Videos
Follow Us:
Download App:
  • android
  • ios