ജലദോഷം അകറ്റാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് സൂപ്പ്. പച്ചക്കറികളോടൊപ്പം ചിക്കൻ സൂപ്പ് ആസ്വദിച്ചു കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ന്യൂട്രോഫിലുകളുടെ ചലനത്തെ മന്ദഗതിയിലാക്കിക്കൊണ്ട് ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും.

ക്ഷണിക്കപ്പെടാതെ വീട്ടിലെത്തുന്ന അഥിതിയെപ്പോലെയാണ് ജലദോഷവും. ഏത് സമയത്ത് വേണമെങ്കിലും ആർക്കും പിടിപെടാം. കൊച്ചു കുഞ്ഞുങ്ങൾ, മുതിർന്നവർ, പ്രായമായവർ അങ്ങനെ ഏത് പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ശാരീരിക അസ്വസ്ഥതയാണിത്. ജലദോഷം അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ...

 സൂപ്പ്...

ജലദോഷം അകറ്റാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് സൂപ്പ്. പച്ചക്കറികളോടൊപ്പം ചിക്കൻ സൂപ്പ് ആസ്വദിച്ചു കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ന്യൂട്രോഫിലുകളുടെ ചലനത്തെ മന്ദഗതിയിലാക്കിക്കൊണ്ട് ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും. സൂപ്പ് തയാറാക്കുമ്പോൾ സോഡിയത്തിന്റെ വാഹകനായ ഉപ്പ് കുറഞ്ഞ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. 

ഇഞ്ചി...

ഇഞ്ചിയിട്ട് തിളപ്പിച്ചെടുത്ത വെള്ളം ചുമയും തൊണ്ടവേദനയുമെല്ലാം ശമിപ്പിക്കാൻ നിങ്ങളെ സഹായിക്കും. ഇഞ്ചി ചവയ്ക്കുന്നത് നിങ്ങളിൽ ഉണ്ടാകാനിടയുള്ള ഛർദ്ദി, ഓക്കാനം തുടങ്ങിയവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുമെന്ന് ക്ലിനിക്കൽ പഠനങ്ങൾ തെളിയിക്കുന്നു. 

തേൻ...

തേനിൽ പലതരം ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ചായയിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നത് തൊണ്ടവേദന കുറയ്ക്കാൻ സഹായിക്കും. ചുമയ്ക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാര മാർഗ്ഗമാണ് തേൻ. 

ആവി പിടിക്കുക...

ജലദോഷമുള്ളപ്പോൾ ആവി പിടിക്കുന്നത് നിങ്ങളുടെ മൂക്കിന് ആശ്വാസം പകരാൻ സഹായിക്കും. തിളച്ച് ആവി പൊങ്ങുന്ന വെള്ളത്തിനടുത്തേക്ക് നിങ്ങളുടെ തല അടുപ്പിച്ച് മൂക്കിലൂടെ സാവധാനം ശ്വസിക്കുക. മൂക്കടച്ചിൽ കുറയ്ക്കാനും ജലദോഷത്തിൽ രക്ഷ നേടാനുമെല്ലാം ഇത് സഹായിക്കും. എങ്കിലും ആവി കൊള്ളുമ്പോൾ വേണ്ടത്ര ശ്രദ്ധ ആവശ്യമാണ്. ഇതിലെ അമിതമായ ചൂട് നിങ്ങളുടെ മൂക്കിനെ പൊള്ളൽ ഏൽപ്പിക്കാൻ സാധ്യതയുണ്ട്. 

വെളുത്തുള്ളി...

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന സംയുക്തം മികച്ച ഒരു ആന്റി മൈക്രോബിയൽ ഘടകമാണ്. ജലദോഷമുള്ളപ്പോൾ നിങ്ങളുടെ ഭക്ഷണത്തിൽ ഒരു വെളുത്തുള്ളി കൂടുതലായി ചേർക്കുന്നത് ഇതിന്റെ ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. ജലദോഷത്തിന്റെ തുടക്കത്തിലെ വെളുത്തുള്ളി കഴിക്കുന്നത് ജലദോഷം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.

ഉപ്പു വെള്ളം...

ജലദോഷം അകറ്റാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് ഉപ്പ് വെള്ളം. ഉപ്പ് വെള്ളം വായിൽ കൊള്ളുന്നത് വഴി ബാക്ടീരിയയും അലർജിയും ചേർന്ന് കട്ടപിടിപ്പിക്കുന്ന കഫത്തിന് അയവു വരുത്താൻ സഹായിക്കുന്നു. ഈ പ്രതിവിധി പരീക്ഷിക്കാനായി 1 ടീസ്പൂൺ ഉപ്പ് ഒരു ഗ്ലാസ് ചൂടു വെള്ളത്തിൽ ലയിപ്പിച്ചു ചേർക്കുക. ഈ വെള്ളം വായിൽ കൊള്ളുക.