പല്ലുവേദന മാറാൻ, അല്ലെങ്കില്‍ പല്ലുവേദനയെ പ്രതിരോധിക്കാൻ ആയുര്‍വേദ വിധി പ്രകാരം വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ലളിതമായ പൊടിക്കൈകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മളെ അലട്ടാം. ഇക്കൂട്ടത്തിലുള്‍പ്പെടാവുന്നൊരു പ്രശ്നമാണ് പല്ലുവേദനയും. നിരന്തരം പല്ലുവേദനയുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ഡോക്ടറെ കാണിക്കുന്നതാണ് ഏറ്റവും നല്ലത്. 

എന്നാല്‍ അത്ര ഗൗരവമില്ലാത്ത തരത്തിലുള്ള വേദനയാണെങ്കില്‍ ചെറിയ പൊടിക്കൈകള്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാനും സാധിക്കും. ഇത്തരത്തില്‍ പല്ലുവേദന മാറാൻ, അല്ലെങ്കില്‍ പല്ലുവേദനയെ പ്രതിരോധിക്കാൻ ആയുര്‍വേദ വിധി പ്രകാരം വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ലളിതമായ പൊടിക്കൈകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

നെല്ലിക്ക...

ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. പല്ല് വേദന തടയുന്നതിനും നെല്ലിക്ക പ്രയോജനപ്രദമാണ്. പല്ലുവേദന മാറുന്നതിനായി ഒരു മരുന്നെന്ന പോലെയല്ല നെല്ലിക്ക പ്രവര്‍ത്തിക്കുക. മറിച്ച്, ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ പല്ലുവേദനയെ പ്രതിരോധിക്കുന്നതിനാണ് ഇത് സഹായകമാകുക. നെല്ലിക്ക പൊടി രു ടീസ്പൂണ്‍ എന്ന അളവില്‍ ദിവസവും കഴിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്.

ഗ്രാമ്പൂ...

ഗ്രാമ്പൂ, പല്ലുവേദനയെ ചെറുക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. പല്ലുവേദന മാറുന്നതിന് ഉടനടി ഉപയോഗിക്കാവുന്ന ഒന്നാണ് ഗ്രാമ്പൂ. ഉപയോഗിക്കാവുന്നതുമാണിത്. പല്ലുവേദന മാറുന്നതിനായി ഗ്രാമ്പൂ വായിലിട്ട് വെറുതെ ചവച്ചാല്‍ മാത്രം മതി. ഇതിന്‍റെ നീര് വേദനയുള്ളയിടത്ത് എത്തണം. അത്രമാത്രം. 

വീറ്റ്‍ഗ്രാസ്...

പല ആരോഗ്യഗുണങ്ങളുമുണ്ട് എന്നതിനാല്‍ തന്നെ നിരവധി പേര്‍ ഇന്ന് വീടുകളില്‍ വീറ്റ്‍ഗ്രാസ് വളര്‍ത്തുന്നുണ്ട്. ഇതും പല്ലുവേദനയ്ക്ക് ആശ്വാസം നല്‍കാൻ സഹായകമാണ്. ഇതും വെറുതെ വായിലിട്ട് ചവച്ചാല്‍ തന്നെ ആശ്വാസം ലഭിക്കുന്നതാണ്.

മഞ്ഞള്‍...

ആയുര്‍വേദ വിധിപ്രകാരം ഒരുപാട് ഔഷധഗുണമുള്ള മറ്റൊരു കൂട്ടാണ് മഞ്ഞള്‍. ഇതും പല്ലുവേദനയ്ക്ക് പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. നന്നായി പൊടിച്ച മഞ്ഞള്‍ അല്‍പം മസ്റ്റര്‍ഡ് ഓയിലില്‍ ചാലിച്ച്, പേസ്റ്റ് പരുവത്തിലാക്കി അത് വേദനയുള്ള ഭാഗത്ത് തേച്ചാല്‍ മതിയാകും. 

Also Read:- വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കില്‍ നിങ്ങളറിയേണ്ട ഏഴ് കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo