താരനകറ്റാൻ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയാണ് വേപ്പിലയും വെളിച്ചെണ്ണയും. വേപ്പിന് ആന്റി ഫംഗസ് ഗുണങ്ങളുണ്ട്. അതിനാൽ ഇത് താരൻ ഉണ്ടാക്കുന്ന അണുബാധയ്‌ക്കെതിരെ പോരാടുന്നു. വേപ്പ്, വെളിച്ചെണ്ണ എന്നിവ ഒത്തുചേരുമ്പോൾ ആന്റിസെപ്റ്റിക് പേസ്റ്റായി മാറുന്നു. ഇത് ചൊറിച്ചിൽ കുറയ്ക്കുന്നു.  

താരൻ ഒരു ഫംഗസ് അണുബാധയാണ്. അതേസമയം തലയോട്ടിയിൽ വേണ്ടത്ര ഈർപ്പം ലഭിക്കാത്തതിന്റെ ഫലമായാണ് വരണ്ട തലയോട്ടി ഉണ്ടാകുന്നത്. ഇത് രണ്ടും പലപ്പോഴും ചൊറിച്ചിലിന് കാരണമായേക്കാം. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. തലമുടി കൊഴിച്ചിലിനും താരൻ കാരണമാകാം.

തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ താരനെ തടയാൻ സാധിക്കും. താരനകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ...

ഒന്ന്...

ഉലുവ രുചിയും സുഗന്ധവും വർദ്ധിപ്പിക്കാനും ഉപയോഗിക്കുന്നു ഒരു സുഗന്ധവ്യഞ്ജനമാണ്. അവയിൽ അമിനോ ആസിഡുകളും പ്രോട്ടീനുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. രണ്ട് ടേബിൾ സ്പൂൺ ഉലുവ 1 കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. പിറ്റേന്ന് രാവിലെ, അവയെ ഏറ്റവും നല്ല പേസ്റ്റാക്കി തലയോട്ടിയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം മുടി കഴുകുക.

രണ്ട്...

താരനകറ്റാൻ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയാണ് വേപ്പിലയും വെളിച്ചെണ്ണയും. വേപ്പിന് ആന്റി ഫംഗസ് ഗുണങ്ങളുണ്ട്. അതിനാൽ ഇത് താരൻ ഉണ്ടാക്കുന്ന അണുബാധയ്‌ക്കെതിരെ പോരാടുന്നു. വേപ്പ്, വെളിച്ചെണ്ണ എന്നിവ ഒത്തുചേരുമ്പോൾ ആന്റിസെപ്റ്റിക് പേസ്റ്റായി മാറുന്നു. ഇത് ചൊറിച്ചിൽ കുറയ്ക്കുന്നു. 

മൂന്ന്...

അൽപം കറിവേപ്പില മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. കുറച്ച് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിലെ എല്ലാ ഭാഗത്തും തുല്യമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. 

നാല്...

അൽപം തൈരിലേക്ക് കുറച്ച് നാരങ്ങ നീര് ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു ഹെയർ പാക്ക് ഉണ്ടാക്കുക. ഇത് മുടിയിൽ തേച്ചു പിടിപ്പിച്ച ശേഷം ഉണങ്ങാനായി കാത്തിരിക്കുക. 15 മിനുട്ട് ക‌ഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

തൈരിൽ മുടിക്ക് ആവശ്യമായ വിറ്റാമിനുകളും വിറ്റാമിൻ ബി 3, ലാക്റ്റിക് ആസിഡ്, കാൽസ്യം, ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും ഉണ്ട്. തൈരിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ താരൻ, വരണ്ട മുടി എന്നിവയെ അകറ്റി നിർത്തുന്നു.

Read more ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും, പ്രതിരോധശേഷി കൂട്ടും ; ഈ നട്സുകൾ കഴിക്കുന്നത് ശീലമാക്കൂ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live | Kerala News Live