ജോലി എല്ലാം കഴിഞ്ഞ് വീട്ടിലെത്തി കഴിഞ്ഞാൽ ഒന്നെങ്കിൽ ടിവിയുടെ മുന്നിൽ അല്ലെങ്കിൽ മൊബെെൽ ഉപയോ​ഗിക്കുക. ഇതാണ് ഇന്ന് മിക്കവരും ചെയ്ത് വരുന്നത്. സോഷ്യൽ മീഡിയയുടെ ഉപയോ​ഗം കഴിഞ്ഞ് രാത്രി ഉറങ്ങുമ്പോൾ 12 മണിവരെയാകുന്നവരുണ്ട്. 

വെെകി ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്നവരാണ് അധികവും. വെെകി ഉറങ്ങുമ്പോൾ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം. അതിലൊന്നാണ് മുടികൊഴിച്ചിൽ. ഉറക്കക്കുറവുള്ളവർക്ക് മുടികൊഴിച്ചിലുണ്ടാകാമെന്നാണ് വിദ​ഗ്ധർ പറയുന്നത്.  

ഉറങ്ങുന്ന സമയത്ത് പോഷകങ്ങളുടെ ആഗിരണവും ഊർജ സംഭരണവും കോശങ്ങളുടെ വളര്‍ച്ചയും നടക്കുന്നുണ്ട്. പണിയെടുത്ത് തളർന്ന ശരീരം വിശ്രമിക്കുന്ന വേള. ഇതിനു സാധിക്കാതെ വരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. കൂട്ടത്തിലൊന്നു മാത്രമാണ് മുടിക്കൊഴിച്ചിൽ എന്നാണ് പഠനങ്ങൾ പറയുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മുടി കൊഴിയുക, തിളക്കം നഷ്ടപ്പെടുക, വളർച്ച കുറയുക, കരുത്ത് നഷ്ടപ്പെടുക, മുടി പെട്ടെന്ന് പൊട്ടിപ്പോവുക എന്നിവയാണ് ഉറക്കക്കുറവിലൂടെ സംഭവിക്കുന്നത്. ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.