രാത്രിയിൽ ദീർഘനേരം വെളിച്ചം ശ്വസിക്കുന്നത് അമിതവണ്ണം, ഉറക്ക തകരാറുകൾ, ചിലതരം അർബുദങ്ങൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

രാത്രിയിൽ ലെെറ്റ് ഓണാക്കി ഉറങ്ങുന്ന നിരവധി പേരുണ്ട്. രാത്രി ഉറക്കത്തിനിടയിൽ മുറിയിൽ മിതമായ തോതിലുള്ള വെളിച്ചമാണെങ്കിൽ പോലും അത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ആരോഗ്യത്തെയും പല തരത്തിൽ ബാധിക്കാം. രാത്രിയിൽ ഉറങ്ങുമ്പോൾ മുറിയിൽ ലൈറ്റ് ഇടുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ സാരമായി പ്രതികൂലമായി ബാധിക്കും.

ഇത് ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണർവ് ചക്രത്തെ (സർക്കാഡിയൻ റിഥം) തടസ്സപ്പെടുത്തുകയും പകൽ സമയത്ത് ഉറക്കം കുറയുകയും ക്ഷീണം വർദ്ധിക്കുകയും ചെയ്യുന്നു. കിടപ്പുമുറിയിലെ വെളിച്ചത്തിന്റെ തരവും തീവ്രതയും ഉറക്ക ഹോർമോണായ മെലറ്റോണിന്റെ ഉത്പാദനത്തെ സ്വാധീനിച്ചുകൊണ്ട് ഉറക്കത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു.

രാത്രിയിൽ ദീർഘനേരം വെളിച്ചം ശ്വസിക്കുന്നത് അമിതവണ്ണം, ഉറക്ക തകരാറുകൾ, ചിലതരം അർബുദങ്ങൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മങ്ങിയ വെളിച്ചമാണെന്ന് കരുതി നിസ്സാരമായി തള്ളിക്കളയരുത് എന്നും അവ ഉറക്കത്തിനിടയ്ക്കുള്ള ഹൃദയത്തിന്റെ പ്രവർത്തനത്തെയും ചയാപചയ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നുമാണ് പഠനത്തിൽ പറയുന്നത്.

മഞ്ഞ അല്ലെങ്കിൽ ആമ്പർ നിറത്തിലുള്ള ലൈറ്റുകൾ മെലറ്റോണിൻ ഉൽപാദനത്തിന് അത്ര തടസ്സമുണ്ടാക്കില്ല. അമിതമായ തെളിച്ചമില്ലാതെ ആവശ്യമായ വെളിച്ചം നൽകാൻ കഴിയുന്ന, തീവ്രത കുറഞ്ഞ, ക്രമീകരിക്കാവുന്ന ബെഡ്‌സൈഡ് ലാമ്പുകൾ മാത്രം ഉപയോ​ഗിക്കുക. രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

  1. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക.

2. ഉറങ്ങുന്നതിനു മുമ്പ് വായന, സംഗീതം കേൾക്കൽ, അല്ലെങ്കിൽ ലഘു വ്യായാമങ്ങൾ പരിശീലിക്കൽ തുടങ്ങിയവ ശീലമാക്കുക.

3. ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പ് ഫോൺ ഫോൺ ഓഫാക്കുക. ആവശ്യമെങ്കിൽ ഉപകരണങ്ങളിൽ നൈറ്റ് മോഡ് ക്രമീകരണങ്ങൾ ഉപയോഗിക്കുക.

4. ഉറങ്ങുന്നതിന് തൊട്ടു മുമ്പുള്ള മണിക്കൂറുകളിൽ കഫീൻ, നിക്കോട്ടിൻ ഭക്ഷണം എന്നിവ ഒഴിവാക്കുക.