Asianet News MalayalamAsianet News Malayalam

സ്ത്രീകളില്‍ പുകവലി കൂടുന്നോ? വലിയ വില കൊടുക്കേണ്ടി വരും...

പുകവലി ശീലം പണ്ടൊക്കെ പുരുഷന്മാര്‍ക്ക് മാത്രമേ ഉണ്ടായിരുന്നോള്ളൂ. എന്നാല്‍ ഇന്ന് അങ്ങനെയല്ല. സ്ത്രീകളിലും പുകവലി കൂടി വരുന്നു. 

How smoking affects women
Author
Thiruvananthapuram, First Published May 31, 2019, 3:05 PM IST

പുകവലി ശീലം പണ്ടൊക്കെ പുരുഷന്മാര്‍ക്ക് മാത്രമേ ഉണ്ടായിരുന്നോള്ളൂ. എന്നാല്‍ ഇന്ന് അങ്ങനെയല്ല. സ്ത്രീകളിലും പുകവലി കൂടി വരുന്നു. 2015ലെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പുകവലിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 

ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പുകയില താറുമാറാക്കും. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില എന്നാണ് ലോകാരോഗ്യസംഘടന റിപ്പോർട്ട് ചെയ്യുന്നത്. കരള്‍ രോഗം, രക്തസമ്മർദ്ദം കൂടുന്നതിനും മറ്റ് പല രോഗങ്ങള്‍ക്കും ഈ പുകവലി കാരണമാകുന്നു. സ്ത്രീയെയും പുരുഷനെയും ഒരുപോലെ തന്നെ പുകവലി ബാധിക്കും.  

സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു?

സ്ത്രീ–പുരുഷവന്ധ്യതയ്ക്കും പുകവലി കാരണമാണ്. ഗര്‍ഭിണികള്‍ പുകവലിക്കുന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ ബാധിക്കും. പുകവലിക്കാരായ സ്ത്രീകൾക്ക്‌ ജനിക്കുന്ന കുഞ്ഞുകൾക്ക്‌ തൂക്കക്കുറവുണ്ടാകും. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭം അലസാനും സാധ്യത കൂടുതലാണ്. ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ എന്തെങ്കിലും തരത്തിലെ ജനതികതകരാറുകള്‍ ഉണ്ടാകാനും സാധ്യത ഏറെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭകാലത്ത് പുകവലി ശീലമാക്കിയ സ്ത്രീകള്‍ മാസംതികയുന്നതിനുമുമ്പ് പ്രസവിക്കാന്‍ സാധ്യതയേറെയെന്ന് യു.എസിലെ ഒരുസംഘം ഗവേഷകര്‍ പറയുന്നു. അതേസമയം ഗര്‍ഭിണികളില്‍ പല സ്ത്രീകളും പാസീവ് സ്‌മോക്കിംഗിന്റെ ഇരകളാണെന്നാണ് അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ടുകളിൽ പറയുന്നത്.

Follow Us:
Download App:
  • android
  • ios