Asianet News MalayalamAsianet News Malayalam

കൊതുക് കടിച്ച പാടുകള്‍ മാറ്റാം; ചില എളുപ്പ വഴികള്‍...

കൊതുകിന്‍റെ കടി മൂലം  തൊലിപ്പുറത്ത് തിണർത്ത് വരുന്ന ചെറിയ പാടുകള്‍ ചിലരില്‍ കുറച്ച് നാൾ നീണ്ടുനില്‍ക്കാം. 

how to get rid of mosquito bites naturally
Author
Thiruvananthapuram, First Published Jul 10, 2020, 5:08 PM IST

ഒരു മൂളിപ്പാട്ടുമായി പറന്നെത്തി ചോരയൂറ്റിക്കുടിച്ച ശേഷം വേദനയും പാടുകളും സമ്മാനിക്കുന്ന 'കൊതുകു'കളെ ഇഷ്ടമുള്ളവരായി ആരും കാണില്ല. കൊതുക് പരത്തുന്ന രോഗങ്ങളെ കുറിച്ചും നാം ബോധവാന്മാരാണ്.

കൊതുക് കടിയുടെ പാട് പോലും പലര്‍ക്കും സഹിക്കാന്‍ കഴിയാത്തതാണ്. കൊതുകിന്‍റെ കടി മൂലം  തൊലിപ്പുറത്ത് തിണർത്ത് വരുന്ന ചെറിയ തടിപ്പുകള്‍ / പാടുകള്‍ ചിലരില്‍ കുറച്ച് നാൾ നീണ്ടുനില്‍ക്കാം. അത്തരം പാടുകളെ  മാറ്റാന്‍ ശ്രദ്ധിക്കേണ്ട  ചില കാര്യങ്ങൾ നോക്കാം.

ഒന്ന്...

തണുത്ത വെള്ളം കൊണ്ടുള്ള പരിചരണം കൊതുക് കടിയുടെ പാട് മാറ്റാന്‍ നല്ലതാണ്. കൊതുക് കടിച്ചിടത്ത് തണുത്ത വെള്ളം കുറച്ചധികം നേരം ഒഴിക്കുന്നത് ഫലം നല്‍കും. നേർത്ത തുണിയിൽ ഒരു കഷണം ഐസ് പൊതിഞ്ഞ് കൊതുകിന്റെ കുത്തേറ്റ ഭാഗത്ത് വയ്ക്കുന്നതും പാട് മാറാന്‍ സഹായിക്കും.

രണ്ട്...

ചിലര്‍ക്ക് കൊതുകിന്‍റെ കടി വലിയ മുറിവ് ഉണ്ടാക്കും. മുറിവുണക്കാന്‍ തേന്‍ നല്ലതാണ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ കൊതുക് കടിച്ച ഭാഗത്ത് തേന്‍ പുരട്ടാം. 

മൂന്ന്...

ചൂട് വെള്ളത്തിൽ രണ്ടോ മൂന്നോ കപ്പ് വിനാഗിരി ഒഴിച്ച് മുറിവിൽ പുരട്ടുന്നതും ഫലം നല്‍കും. 

നാല്... 

ഒരുപാട് ഔഷധഗുണങ്ങളുള്ള ലാവണ്ടർ (കർപ്പൂരവള്ളി) ഓയിലും നല്ല ഫലം ചെയ്യും. കൊതുകിന്‍റെ കുത്തേറ്റടത്ത് ഒറ്റത്തവണ പുരട്ടുകയേ വേണ്ടൂ. തിണർപ്പും വേദനയും മാറും.

അഞ്ച്...

ടീ ബാഗ് കൊതുക് കടിച്ചിടത്ത് വയ്ക്കുന്നതും നല്ലതാണ്. തേയിലയിലെ ചില രാസവസ്തു മുറിപ്പാടിലെ ദ്രവം വലിച്ച് വറ്റിക്കുകയാണ് ചെയ്യുന്നത്. അതുമൂലം തടിപ്പുകള്‍, പാടുകള്‍ എന്നിവ മാറും. 

ആറ്...

കൊതുക് കടിയുടെ അനന്തര ഫലങ്ങളെ തടയാൻ മികച്ചതാണ് ടീട്രീ ഓയിൽ. ആന്‍റി വൈറല്‍ ഗുണങ്ങള്‍ ഉള്ള ടീട്രീ ഓയില്‍ മുറിവ് വേഗം ഉണക്കുന്നു. അതിനാല്‍ കൊതുക് കടിച്ച ഭാഗത്ത് ഈ ഓയില്‍ പുരട്ടാം. 

Also Read: കൊതുകിനെ തുരത്താന്‍ വീടിനുള്ളില്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios