Asianet News MalayalamAsianet News Malayalam

കൊവിഡ് 19 ; ഈ പത്ത് കാര്യങ്ങൾ ശ്രദ്ധിക്കണേ...

കൊവിഡ് 19 ബാധ പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങളെ കുറിച്ച് സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. രാജീവ് ജയദേവൻ പറയുന്നു.

 

How to prevent spreading Coronavirus
Author
Kochi, First Published Mar 12, 2020, 2:46 PM IST

കൊവിഡ് 19 ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ലോകം. ‍‍‍കൊവിഡ്-19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവല്‍ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലുമൊക്കെ മരണസംഖ്യ ഉയരുകയാണ്.

സാധാരണ ജലദോഷപ്പനി മുതല്‍ സാര്‍സ്(സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം), ന്യൂമോണിയ എന്നിവ വരെയുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍ എന്ന് പൊതുവേ അറിയപ്പെടുന്നത്.

പൊതുജനങ്ങൾ ഈ ഘട്ടത്തിൽ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ...
 
1. ഓരോരുത്തരും, ഒഴിവാക്കാവുന്ന പൊതു ചടങ്ങുകൾ ഒഴിവാക്കുക. തിരക്കുള്ള എല്ലാ സ്ഥലത്തു നിന്നും വിട്ടു നിൽക്കുക.
 
2. ഹസ്‌തദാനം ഒഴിവാക്കുക; പനി സീസണിൽ ഷേക്ക് ഹാൻഡ് കൊടുക്കുന്നത് മറ്റൊരാളുടെ വിരലുകളിൽ പറ്റിയിരിക്കുന്ന രോഗാണുക്കൾ നമ്മുടെ കയ്യിൽ വന്നെത്താനുള്ള എളുപ്പ മാർഗമായാണ് വൈദ്യശാസ്ത്രം കാണുന്നത്.
 
3. പൊതുസ്ഥലങ്ങളിൽ പോകുന്നവർ കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകാൻ ശ്രദ്ധിക്കണം. ഇരുപതു സെക്കന്റെങ്കിലും എടുത്തു വേണം കഴുകാൻ. യാത്ര, ജോലി എന്നിവയ്ക്കിടയിൽ Alcohol based ആയിട്ടുള്ള hand sanitisers ഉപയോഗിക്കാവുന്നതാണ്. നിരന്തരം നാം സ്പർശിക്കുന്ന മൊബൈൽ ഫോൺ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാനും മറക്കരുത്.

4. വിരലുകൾ കൊണ്ട് മുഖത്ത് ഇടയ്ക്കിടയ്ക്ക് സ്‌പർശിക്കാതിരിക്കുക.

5. അനേകം പേർ പിടിക്കാനിടയുള്ള ഡോർ ഹാൻഡിലുകളിലും ഗോവണിപ്പടിയുടെ റൈലിങ്ങുകളിലും പൊതു സ്ഥലത്തുള്ള ടാപ്പുകളിലും മറ്റും കഴിവതും  സ്‌പർശിക്കാതിരിക്കുക

6. ചുമ, തുമ്മൽ മുതലായവ ഉള്ളവരിൽ നിന്നും പരമാവധി (മൂന്നടിയെങ്കിലും) അകലം പാലിക്കുക. അഥവാ പനി ചുമ ജലദോഷം എന്നിവ പിടിപെട്ടാൽ വീട്ടിൽ ഒതുങ്ങിക്കഴിയുക. പനി മാറി രണ്ടു ദിവസം കഴിയാതെ സ്‌കൂളിലോ ജോലിസ്ഥലത്തോ പൊതുസ്ഥലത്തോ പോകരുത്.

7. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ടു മടക്കി അതിലേക്കു തുമ്മുക, നമ്മുടെ ഉള്ളിലെ സ്രവങ്ങൾ മറ്റുള്ളവരുടെ ദേഹത്തോ നമ്മുടെ വിരലുകളിലോ പറ്റിയിരിക്കാതിരിക്കാൻ ഇതുപകരിക്കും. ഏതു വൈറൽ പനി വന്നാലും പാലിക്കേണ്ട ശീലങ്ങളാണിവ.

8. രോഗലക്ഷണങ്ങൾ ഇല്ലാത്ത പൊതുജനങ്ങൾ mask ധരിക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ല. മാത്രമല്ല , മാസ്ക് ഇടയ്ക്കിടകയ്ക്ക് അഡ്‌ജസ്റ്റ് ചെയ്യുന്നതു മൂലം കൂടുതൽ തവണ മുഖത്തും  മറ്റും വിരലുകൾ സ്‌പർശിക്കാനിടയാകും, അതു വൈറസ് കയറാനുള്ള റിസ്‌ക് കൂട്ടുകയും ചെയ്യും.
 
9. എന്നാൽ, സാധാരണ പനി ജലദോഷം ചുമ ഉള്ളവർ പൊതുസ്ഥലത്തു പോകാൻ ഇടയായാൽ  സാധാരണ സർജിക്കൽ മാസ്ക് ധരിക്കുന്നത് മറ്റുള്ളവർക്ക് ഒരു സുരക്ഷയാണ്. രോഗിയുടെ droplets മറ്റുള്ളവർ ശ്വസിക്കാതിരിക്കാൻ ഉപകരിക്കും. ഇതിന്റെ നിറമുള്ള ഭാഗം പുറത്തു കാണത്തക്ക രീതിയിലാണ് ധരിക്കേണ്ടത്. Reuse ചെയ്യാൻ പാടുള്ളതല്ല.
 
10. COVID ബാധിത രോഗികളെ ശുശ്രൂഷിക്കുന്നവർ N 95 mask ധരിക്കേണ്ടതാണ്, PPE personal protective equipment -ൻറെ കൂടെ. നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് നൽകുന്നതാണ്. ഈ മാസ്‌ക്കുകളുടെ പ്രത്യേകത, അടുത്തു നിൽക്കുന്ന രോഗി ചുമയ്ക്കുമ്പോഴും മറ്റും പുറപ്പെടുവിക്കുന്ന droplets അഥവാ കണങ്ങൾ ഉള്ളിൽ കടത്തി വിടുകയില്ല എന്നതാണ്.

കടപ്പാട്:
Dr Rajeev Jayadevan
Senior Consultant Gastroenterologist
sunrise hospital, kochi

Follow Us:
Download App:
  • android
  • ios