ആര്‍ത്തവം തെറ്റുന്നതിന്റെ അടുത്ത ദിനം തന്നെ പരിശോധിക്കാമെങ്കിലും ഫലം ക്യത്യമായിരിക്കണമെന്നില്ല.  ഫലം പോസിറ്റീവാണെങ്കില്‍ മൂന്നാഴ്ച്ച മുന്‍പ് തന്നെ ഗര്‍ഭധാരണം നടന്നുവെന്ന് ഉറപ്പിക്കാം. 

പ്രഗ്നന്‍സി കിറ്റുകള്‍ സ്ത്രീകള്‍ക്ക് ഗുണം നല്‍കുന്ന ഒന്നാണ്. ഗര്‍ഭിണിയാണോ എന്ന് അറിയുന്നതിന് മുന്‍പ് സ്ത്രീകളില്‍ മാനസികമായി സമ്മര്‍ദ്ദമുണ്ടാകും. എന്നാല്‍ പ്രഗ്നന്‍സി കിറ്റിന്റെ ഉപയോഗം ഈ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഉപകാരപ്പെടും. പ്രഗ്നന്‍സി കിറ്റ് ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്നാണ് ഇനി പറയാൻ പോകുന്നത്... 

എപ്പോൾ പരിശോധിക്കണം...

കിറ്റുകള്‍ക്ക് കൃത്യമായ ഫലം കണ്ടെത്തുന്നതിന് നിശ്ചിത അളവില്‍ ഫെറമോണ്‍ മൂത്രത്തില്‍ ഉണ്ടായിരിക്കണമെന്നുണ്ട്. കുറച്ച്‌ ദിവസം കാത്തിരുന്നാല്‍ ഫെറമോണിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കും. രാവിലെ എഴുന്നേറ്റ ഉടന്‍ പരിശോധന നടത്തിയാല്‍ ഫലം കൃത്യമായി അറിയാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഫലം പോസിറ്റീവാണെങ്കില്‍...

ആര്‍ത്തവം തെറ്റുന്നതിന്റെ അടുത്ത ദിവസം തന്നെ പരിശോധന നടത്തിയാൽ ക്യത്യമായ ഫലം അറിയാൻ സാധിക്കില്ല. ഫലം പോസിറ്റീവാണെങ്കില്‍ മൂന്നാഴ്ച്ച മുന്‍പ് തന്നെ ഗര്‍ഭധാരണം നടന്നുവെന്ന് ഉറപ്പിക്കാം. പ്രഗ്നന്‍സി കിറ്റിന്റെ ഉപയോഗം ഈ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഉപകാരപ്പെടും. കൃത്യമായി ഉപയോഗിച്ചാല്‍ മാത്രമേ പ്രഗ്നന്‍സി കിറ്റ് ഉപകാരപ്രദമാവുകയുള്ളൂ.

കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കാതിരിക്കുക...

ഗര്‍ഭം ധരിച്ച് മൂന്നാഴ്ച്ചകള്‍ക്കുള്ളില്‍ ശരിയായ ഫലം പ്രഗ്നന്‍സി കിറ്റുകള്‍ നല്‍കുമെന്നാണ് തെളിഞ്ഞിരിക്കുന്നത്. സാധാരണ ഗതിയില്‍ ഗര്‍ഭിണിയല്ലെങ്കില്‍ നെഗറ്റീവ് ഫലം തന്നെയാണ് പ്രഗ്നന്‍സി കിറ്റുകള്‍ നല്‍കുക. എന്നാല്‍ അബോര്‍ഷന്‍ ഉണ്ടായ ഉടനെ ഇത്തരം പരിശോധന നടത്തിയാല്‍ ഒരുപക്ഷേ ഫലം പോസറ്റീവ് എന്നു കാണിച്ചേക്കാം. കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കാതിരിക്കുക. 

എങ്ങനെ ഉപയോഗിക്കാം? 

 1. ആദ്യം കുറച്ച് യൂറിൻ ശേഖരിക്കുക. (ഏത് സമയത്തെ മൂത്രവും ഉപയോഗിക്കാമെങ്കിലും, രാവിലെ ഉണര്‍ന്നയുടനെ മൂത്രം ശേഖരിക്കുന്നതാണ് നല്ലത്. ആദ്യം കുറച്ച് മൂത്രം ഒഴിച്ചുകളഞ്ഞതിന് ശേഷമുള്ള മൂത്രം പരിശോധനയ്ക്കായി എടുക്കുക. 

2. കൈ വൃത്തിയായി കഴുകിയതിന് ശേഷം പ്രഗ്‌നന്‍സി ടെസ്റ്റ്കാര്‍ഡ് കിറ്റ് തുറക്കുക. (സ്ട്രിപ്പിന്റെ ഹോള്‍ഡ് ചെയ്യാനുള്ള ഭാഗത്ത് മാത്രം സ്പര്‍ശിക്കുക.)

3. യൂറിന്‍ സ്ട്രിപ്പിലെ ടെസ്റ്റ് വിന്‍ഡോയില്‍ ഡ്രോപ്പര്‍ ഉപയോഗിച്ച് മൂന്നു നാലു തുള്ളി മൂത്രം വീഴ്ത്തുക. 

4. 10-15 സെക്കന്‍ഡ് കാത്തിരിക്കുക. (ഓരോ ബ്രാന്‍ഡിലേയും സമയം വ്യത്യസ്തമായിരിക്കും. കവറിന് പുറത്തെ നിര്‍ദേശം കൃത്യമായി വായിക്കുക.)

5. റിസൾട്ട് വിന്‍ഡോയില്‍ ഇ (control line), T (result line) എന്നിങ്ങനെ രണ്ട് മാര്‍ക്കിംഗുകള്‍ കാണാന്‍ സാധിക്കും. 10 മുതല്‍ 15 സെക്കന്റിന് ശേഷം തെളിയുന്ന പര്‍പ്പിള്‍ നിറത്തെ നോക്കി റിസല്‍ട്ട് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് കണ്ടെത്താം.