റോസ് വാട്ടറിലെ ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ വേഗത്തിൽ അകറ്റാൻ കഴിയും. കൂടാതെ ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെയും അണുബാധകൾ ഉണ്ടാകുന്നത് തടയുന്നതിലൂടെയും മുറിവുകൾ സുഖപ്പെടുത്താനും സഹായിക്കും.  

മിക്ക സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് റോസ് വാട്ടർ. റോസ് വാട്ടറിന് ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിൻ്റെ ചുവപ്പ് കുറയ്ക്കാനും മുഖക്കുരു, എക്സിമ എന്നിവയിൽ നിന്ന് രക്ഷ നേടാനും സഹായിക്കും. ഇത് ഒരു മികച്ച ക്ലെൻസറും കൂടിയാണ്. 

ചർമ്മത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന എണ്ണയും അഴുക്കും നീക്കം ചെയ്യാൻ റോസ് വാട്ടർ സഹായിക്കുന്നു. റോസ് വാട്ടറിൻ്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുറിവുകൾ, ഭേദമാക്കാൻ മികച്ചതാണ്. പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും.

റോസ് വാട്ടറിലെ ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ വേഗത്തിൽ അകറ്റാൻ കഴിയും. കൂടാതെ ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെയും അണുബാധകൾ ഉണ്ടാകുന്നത് തടയുന്നതിലൂടെയും മുറിവുകൾ സുഖപ്പെടുത്താനും സഹായിക്കും. 

മുഖക്കുരുവിന്റെ പാടുകൾ വേഗത്തിൽ കുറയ്ക്കാനും റോസ് വാട്ടർ മികച്ചതാണ്. യുവത്വം നിലനിർത്താനും വാർദ്ധക്യം മൂലമുണ്ടാകുന്ന വരകളും ചുളിവുകളും ഒരു പരിധി വരെ തടയാനും റോസ് വാട്ടർ മികച്ചൊരു പ്രതിവിധിയാണ്. 

റോസ് വാട്ടർ ഈ രീതിയിൽ ഉപയോ​ഗിക്കൂ...

1. റോസ് വാട്ടർ അൽപം തെെര് ചേർത്ത് മുഖത്തിടുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാനും മുഖം സുന്ദരമാക്കാനും സഹായിക്കും. 

2. ഒരു കോട്ടൺ ബോൾ റോസ് വാട്ടറിൽ മുക്കി കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പും ചുളിവുകളും അകറ്റാനും സഹായിക്കും. 

3. രാത്രി ഉറങ്ങുന്നതിന് മുമ്പ് റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ശീലമാക്കൂ. നിറം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. മുഖം നന്നായി കഴുകി തുടച്ചതിന് ശേഷം റോസ് വാട്ടർ മുഖത്ത് തേച്ച് ഉറങ്ങുക. രാവിലെയാകുമ്പോൾ മുഖം നല്ല സോഫ്റ്റായിരിക്കുന്നത് കാണാം.

ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ, ​ഗുണങ്ങൾ അറിയാം

Kolkata doctor Death | Asianet News LIVE | Malayalam News LIVE | Wayanad Landslide