വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ശരീരത്തില്‍ യൂറിക് ആസിഡ് കൂടാനും കാരണമാകും.

സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ശരീരത്തില്‍ യൂറിക് ആസിഡ് കൂടാനും കാരണമാകും.

വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം.

1. അമിത ക്ഷീണം

ആവശ്യത്തിന് വിശ്രമം എടുത്തതിന് ശേഷവും അനുഭവപ്പെടുന്ന അമിത ക്ഷീണവും തളര്‍ച്ചയും വിറ്റാമിന്‍ ഡിയുടെ കുറവാകാം സൂചിപ്പിക്കുന്നത്.

2. എപ്പോഴും ജലദോഷം, പനി

എപ്പോഴും തുമ്മലും ജലദോഷവും പനിയും പ്രതിരോധശേഷി കുറവിന്‍റെ ലക്ഷണമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം പ്രതിരോധശേഷി കുറവിവിന് കാരണമാകും.

3. പേശികള്‍ക്ക് ബലക്ഷയം

എല്ലുകളിലും പേശികളിലും വേദന അനുഭവപ്പെടുന്നത്, പേശികള്‍ക്ക് ബലക്ഷയം, കൈ - കാലു വേദന, പല്ലുവേദന, നടുവേദന തുടങ്ങിയവ വിറ്റാമിന്‍ ഡി കുറവിന്‍റെ ലക്ഷണങ്ങളാണ്.

4. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്.

5. വരണ്ട ചര്‍മ്മം

വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ചര്‍മ്മം വരണ്ടതാകാന്‍ സാധ്യത ഉണ്ട്.

6. ചര്‍മ്മം ചൊറിയുക

ചര്‍മ്മം ചൊറിയുക, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവ് മൂലമാകാം.

7. തലമുടി കൊഴിച്ചില്‍

വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ചിലര്‍ക്ക് തലമുടി കൊഴിച്ചിലും ഉണ്ടാകാം.

8. മൂഡ് സ്വിംഗ്സ്

വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് തുടങ്ങിയവയും വിറ്റാമിന്‍ ഡിയുടെ കുറവ് മൂലമുണ്ടാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.