കുതിർത്ത ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രവർത്തിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ വെള്ളവും ശീലമാക്കാവുന്നതാണ്. ഉലുവയിൽ അടങ്ങിയ ഫൈബറും മറ്റ് രാസപദാർത്ഥങ്ങളും ദഹനപ്രക്രിയ പതിയെ ആക്കുന്നു. ഇത് ശരീരം കാർബോഹൈഡ്രേറ്റും പഞ്ചസാരയും വലിച്ചെടുക്കുന്ന പ്രക്രിയയും മെല്ലെയാക്കുന്നു. 

മിക്ക കറികളിലും നാം ചേർത്ത് വരുന്ന ചേരുവകയാണ് ഉലുവ. ഉലുവയിൽ ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉലുവ കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതൽ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രമേഹത്തെ നിയന്ത്രിക്കാൻ ഉലുവ മികച്ചൊരു പ്രതിവിധിയാണ് ചൂണ്ടിക്കാട്ടുന്നത്.

'ഇന്ത്യയിലും ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. ടൈപ്പ്-2 ഡയബറ്റിസ് മെലിറ്റസ് ഒരു സാധാരണ ഉപാപചയ രോഗമാണ്. ഇത് ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു...' - പോഷകാഹാര വിദഗ്ധൻ റാഷി ചാഹൽ വിശദീകരിക്കുന്നു.

ഗ്ലൂക്കോമാനൻ ഫൈബർ ഉൾപ്പെടെ ഉലുവയിലെ ലയിക്കുന്ന നാരുകൾ കുടലിൽ ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയുടെ ആഗിരണത്തെ വൈകിപ്പിക്കുന്നുവെന്ന് ആയുർവേദ ഗവേഷണ ജേണലായ ആയു ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഫെനുഗ്രെസിൻ, ട്രൈഗോനെല്ലിൻ തുടങ്ങിയ ആൽക്കലോയിഡുകൾക്ക് ഹൈപ്പോഗ്ലൈസമിക് പ്രവർത്തനം ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

കുതിർത്ത ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രവർത്തിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ വെള്ളവും ശീലമാക്കാവുന്നതാണ്. ഉലുവയിൽ അടങ്ങിയ ഫൈബറും മറ്റ് രാസപദാർത്ഥങ്ങളും ദഹനപ്രക്രിയ പതിയെ ആക്കുന്നു. ഇത് ശരീരം കാർബോഹൈഡ്രേറ്റും പഞ്ചസാരയും വലിച്ചെടുക്കുന്ന പ്രക്രിയയും മെല്ലെയാക്കുന്നു. ശരീരം പുറപ്പെടുവിക്കുന്ന ഇൻസുലിന്റെ അളവ് വർധിപ്പിക്കാനും അതുവഴി പ്രമേഹം നിയന്ത്രണാധീനമാക്കാനും ഇത് സഹായകമാകും. 

ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന ബോഡി മാസ് ഇൻഡക്സുള്ളവരും കലോറി കുറവുള്ള ഭക്ഷണക്രമം പിന്തുടരുന്നവരും രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ പ്രതിരോധവും നിയന്ത്രിക്കുന്നതിന് ഉലുവ പൊടിയോ അല്ലെങ്കിൽ ഉലുവ വെള്ളമായോ കഴിക്കാവുന്നതാണ്.

പ്രതിദിനം 10 ഗ്രാം ഉലുവ 4-6 മാസം കഴിക്കുമ്പോൾ HbA1c കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു.

ജേണൽ ഓഫ് ഡയബറ്റിസ് ആൻഡ് മെറ്റബോളിക് ഡിസോർഡേഴ്‌സിൽ നടത്തിയ ഒരു പഠനത്തിൽ ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് പ്രമേ​ഹ സാധ്യത കുറയ്ക്കുമെന്ന് ​ഗവേശകർ പറയുന്നു. ഉലുവ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറയുന്നതിന് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. 

Read more ആരോ​ഗ്യകരമായ ജീവിതത്തിന് ഇതാ ചില ടിപ്സുകൾ...

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live | Kerala News