Asianet News MalayalamAsianet News Malayalam

കാൽ വിരലുകളിൽ ചുവന്ന തിണർപ്പും ചൊറിച്ചിലും; എന്താണ് 'കൊവിഡ് ടോസ്'?

കൊറോണ വൈറസിനോടുള്ള ശക്തമായ രോഗപ്രതിരോധ പ്രതികരണമാണ് കാൽവിരലുകളിൽ കണ്ട് വരുന്ന ഈ തിണർപ്പെന്ന് ബ്രിട്ടീഷ് ജേർണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Immune System Overreaction May Cause 'Covid Toes'
Author
Trivandrum, First Published Oct 16, 2021, 10:19 PM IST

കൊവിഡ് (covid 19) ബാധിച്ചതിന് ശേഷം ചില ആളുകളുടെ കാൽവിരലുകളിൽ ചുവന്ന തിണർപ്പ് കണ്ട് വരുന്നതായാണ് റിപ്പോർട്ടുകൾ. എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് വ്യക്തമാക്കുകയാണ് ​ഗവേഷകർ. 'കൊവിഡ് ടോസ്'(Covid Toes’) എന്നാണ് ഇതിനെ പറയുന്നത്.

കൊറോണ വൈറസിനോടുള്ള ശക്തമായ രോഗപ്രതിരോധ പ്രതികരണമാണ് (Immune Response) കാൽവിരലുകളിൽ കണ്ട് വരുന്ന ഈ തിണർപ്പെന്ന് 'ബ്രിട്ടീഷ് ജേർണൽ ഓഫ് ഡെർമറ്റോളജി' യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പകർച്ചവ്യാധിയുടെ തുടക്കത്തിൽ അസാധാരണമായ ലക്ഷണം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

സാധാരണഗതിയിൽ ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്ന ആളുകളിലെ വിരലുകളിൽ ചുവന്ന തിണർപ്പും ചൊറിച്ചിലും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. 2020 ഏപ്രിലിൽ കൊവിഡ് ബാധിച്ച രോ​ഗികളിൽ കാൽവിരലുകളിൽ ഈ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത 50 രോഗികളിൽ നിന്നും രക്ത സാമ്പിളുകൾ പരിശോധിച്ചു.

'കൊവിഡ് ടോസ്' ബാധിച്ച കാൽവിരലിന് നിറവ്യത്യാസവും കണ്ടേക്കാം. വിരൽ ചുവന്നോ പർപ്പിൾ നിറത്തിലേക്കോ മാറുമെന്നാണ് ​ഗവേഷകർ പറയുന്നത്. 

ചർമ്മം വരണ്ടുപോകാനും ചിലപ്പോൾ പഴുക്കാനും സാധ്യതയുണ്ടെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ അസോസിയേറ്റ് പ്രൊഫസറും മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ ഗ്ലോബൽ ഹെൽത്ത് ഡെർമറ്റോളജി ഡയറക്ടറുമായ എസ്തർ ഫ്രീമാൻ പറഞ്ഞു. ചില ആളുകളിൽ ആഴ്ചകൾ കൊണ്ട് ഈ അവസ്ഥ ഭേദപ്പെടാം. എന്നാൽ ചിലർക്ക് ഈ അവസ്ഥ മാറാൻ മാസങ്ങൾ വേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. 

ഇരുപതുകളിലും മുപ്പതുകളിലും പുരുഷന്മാരില്‍ മുടി കൊഴിച്ചില്‍; കാരണങ്ങള്‍ ഇവയാകാം...

Follow Us:
Download App:
  • android
  • ios