Asianet News MalayalamAsianet News Malayalam

ലഹരിവിരുദ്ധ ക്യാംപയിന് പൂച്ചയുടെ ചിത്രം; സംഗതി എന്താണെന്നോ...

'സേ നോ ടു ഡ്രഗ്‌സ്' എന്ന ഹാഷ്ടാഗുമായി ഒരു പൂച്ചയുടെ ചിത്രമാണ് ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'വെറും മ്യാവൂ മ്യാവൂ ആണെങ്കില്‍ അത് അംഗീകരിക്കാം പക്ഷേ ലഹരികളോട് നോ' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. പക്ഷേ ലഹരിവിരുദ്ധ ക്യാംപയിനില്‍ എന്താണ് പൂച്ചയുടെ 'റോള്‍' എന്ന മിക്കവര്‍ക്കും പിടികിട്ടിയില്ല എന്നതാണ് സത്യം

interesting photo campaign against drug by mumbai police
Author
Mumbai, First Published Jun 6, 2020, 10:50 PM IST

ലഹരിയുപയോഗത്തിനെതിരെ പല തരത്തിലുള്ള ബോധവത്കരണങ്ങള്‍ നടക്കാറുണ്ട്. സര്‍ക്കാര്‍ പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, പൊലീസുകാര്‍ എല്ലാം ഇത്തരം ബോധവത്കരണ പരിപാടികളില്‍ പങ്കുചേരാറുണ്ട്. ഇതിനായി സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. 

അത്തരത്തില്‍ മുംബൈ പൊലീസ് ട്വീറ്റ് ചെയ്ത 'ക്യാംപയിന്‍' ചിത്രം ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുകയാണ്. 'സേ നോ ടു ഡ്രഗ്‌സ്' എന്ന ഹാഷ്ടാഗുമായി ഒരു പൂച്ചയുടെ ചിത്രമാണ് ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

'വെറും മ്യാവൂ മ്യാവൂ ആണെങ്കില്‍ അത് അംഗീകരിക്കാം പക്ഷേ ലഹരികളോട് നോ' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. പക്ഷേ ലഹരിവിരുദ്ധ ക്യാംപയിനില്‍ എന്താണ് പൂച്ചയുടെ 'റോള്‍' എന്ന മിക്കവര്‍ക്കും പിടികിട്ടിയില്ല എന്നതാണ് സത്യം. 

 

 

അതിന് പിന്നില്‍ ഒരു കഥയുണ്ട്. മുംബൈയിലെ തെരുവുകളില്‍ വലിയ തോതില്‍ വിറ്റഴിക്കപ്പെട്ടിരുന്ന ഒരു നിയമവിരുദ്ധ ലഹരിപദാര്‍ത്ഥത്തിന്റെ ഓമനപ്പേരാണത്രേ 'മ്യാവൂ മ്യാവൂ'. 'മെഫഡ്രോണ്‍' എന്നാണ് ഇതിന്റെ യഥാര്‍ത്ഥ നാമം. കൊക്കെയിനിന്റെ ഫലം ചെയ്യുന്ന ഒരു ലഹരിപദാര്‍ത്ഥമാണിത്. 

അനവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ആളുകളെ എത്തിക്കാന്‍ പോന്നയത്രയും മാരകമായ ലഹരി. 2007 ആയപ്പോഴേക്കും ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇത് വ്യാപകമായി വില്‍പന ചെയ്യാന്‍ തുടങ്ങി. അക്കാലത്താണ് 'മ്യാവൂ മ്യാവൂ' എന്ന ഓമനപ്പേര് ഈ ലഹരിപദാര്‍ത്ഥത്തിന് ലഭിക്കുന്നത്. 

എന്തായാലും ലഹരിവിരുദ്ധ ക്യാംപയിന് ലഹരിപദാര്‍ത്ഥത്തിന്റെ ഓമനപ്പേര് അല്ലെങ്കില്‍ കോഡുഭാഷ തന്നെ ഉപയോഗിച്ച പൊലീസിന്റെ ചിന്തയ്ക്ക് നല്ല കയ്യടിയാണ് ട്വിറ്ററില്‍ കിട്ടുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ ശ്രദ്ധ എളുപ്പത്തില്‍ പിടിച്ചുപറ്റാമെന്നതാണ് ഇതിന്റെ ഗുണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നിരവധി പേര്‍ ഈ ട്വീറ്റ് പങ്കുവച്ചിട്ടുമുണ്ട്.

Also Read:- ലഹരി മൂത്ത് മദ്യക്കുപ്പി സ്വന്തം മലദ്വാരത്തില്‍ കയറ്റി യുവാവ്; പുറത്തെടുത്ത് ശസ്ത്രക്രിയയിലൂടെ....

Follow Us:
Download App:
  • android
  • ios