Asianet News MalayalamAsianet News Malayalam

ഇവ കഴിച്ചോളൂ, ഇരുമ്പിന്റെ കുറവ് പരിഹരിക്കാം

സ്ത്രീകള്‍, കുട്ടികള്‍ എന്നിവരിലാണ് ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശരിയായ അളവില്‍ ഇരുമ്പ് ശരീരത്തില്‍ എത്തിയില്ലെങ്കില്‍ അത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. 

iron rich foods to add to your diet
Author
First Published Nov 4, 2023, 2:09 PM IST | Last Updated Nov 4, 2023, 2:09 PM IST

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഇരുമ്പ്. ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഹീമോഗ്ലോബിന്റെ ഒരു പ്രധാന ഘടകമാണിത്. ആർത്തവ സമയത്ത് സ്ത്രീകൾക്ക് രക്തത്തിലൂടെ ഇരുമ്പ് നഷ്ടപ്പെടും.

വളരുന്ന ഗർഭപിണ്ഡത്തെ പിന്തുണയ്ക്കുന്നതിനും അമ്മയുടെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഗർഭകാലത്ത് ഇരുമ്പിന്റെ ആവശ്യകത വർദ്ധിക്കുന്നു. സ്ത്രീകൾ, കുട്ടികൾ എന്നിവരിലാണ് ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. 

ശരിയായ അളവിൽ ഇരുമ്പ് ശരീരത്തിൽ എത്തിയില്ലെങ്കിൽ അത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാതിരിക്കുമ്പോഴാണ് ഇരുമ്പിന്റെ കുറവ് ഉണ്ടാകുന്നത്. 

ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ഇതാ ചില മാർ​ഗങ്ങൾ...

ഒന്ന്...

കോഴി, ബീൻസ്, പയർ,  ചീര, ബ്രൊക്കോളി, ധാന്യങ്ങൾ എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കും. 

രണ്ട്...

അയൺ, വിറ്റാമിൻ സി, കാത്സ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയതാണ് നെല്ലിക്ക. ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.  

മൂന്ന്...

മാതളം ആണ് മറ്റൊരു ഭക്ഷണം. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. 

നാല്...

ദിവസവും ചെറിയ അളവിൽ ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെ അഭാവം ഇല്ലാതാക്കും. ഒരു നേരം ശർക്കര കഴിച്ചാൽതന്നെ ഒരു ദിവസം ശരീരത്തിനാവശ്യമായ ഇരുമ്പ് ലഭിക്കും. പഞ്ചസാരയ്ക്കു പകരം ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമാണ്.

അഞ്ച്...

ഉണക്കമുന്തിരി പ്രത്യേകിച്ചും കോപ്പർ, മറ്റ് വൈറ്റമിനുകൾ എന്നിവയും ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്. ഇവ രക്തകോശങ്ങളുടെ നിർമാണത്തിന് അവശ്യം വേണ്ടവയുമാണ്. 

വിറ്റാമിന്‍ സിയുടെ കുറവ് നിസാരമാക്കേണ്ട, ഈ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios