നിങ്ങൾ കുടിക്കുന്ന വെള്ളം സുരക്ഷിതമാണോ എന്ന് എങ്ങനെ തിരിച്ചറിയാം?. അതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത്? അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റ് ഡോ. ഡാനിഷ് സലിം പറയുന്നു.

മധ്യപ്രദേശിലെ ഇൻഡോറിൽ കുടിവെള്ളം മലിനീകരിക്കപ്പെട്ടതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവർത്ത നാം അറിഞ്ഞതാണ്. ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജലം അഥവാ വെള്ളം. വെള്ളമില്ലാതെ ശരീരത്തിലെ ഒരു അവയവത്തിനും പ്രവർത്തിക്കാനാകില്ല. ദഹനത്തിനും തലച്ചോറിന്റെയും ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവർത്തനത്തിനുമെല്ലാം ശരീരത്തിൽ വെള്ളം ആവശ്യമാണ്. നമ്മൾ ദിവസവും കുടിക്കുന്ന വെള്ളം സുരക്ഷിമാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ശുദ്ധമായ കുടിവെള്ളത്തിന് ദുർഗന്ധം ഉണ്ടാകില്ല. മലിനജലത്തിന്റേതായ, ലോഹത്തിന്റെയോ ആയ ദുർഗന്ധം പലപ്പോഴും ബാക്ടീരിയ മലിനീകരണത്തിന്റെയോ പൈപ്പ്‌ലൈൻ ചോർച്ചയുടെയോ ലക്ഷണമായി പറയുന്നു. വെള്ളത്തിന് ദുർഗന്ധം വന്നാൽ ഒരിക്കലും കുടിക്കരുത്.

കയ്പ്പ്, ഉപ്പ്, അല്ലെങ്കിൽ ലോഹത്തിന്റെ രുചി എന്നിവ ഉണ്ടാകുന്നത് അമിതമായി ലയിച്ച ധാതുക്കളെയോ സൂചിപ്പിക്കുന്നു. വെള്ളത്തിന് പെട്ടെന്ന് "വ്യത്യസ്തമായ" രുചി തോന്നുന്നുവെങ്കിൽ കുടിക്കാതിരിക്കുക. ഒരു വീട്ടിലോ അയൽപക്കത്തോ വയറിളക്കം, ഛർദ്ദി, നിർജ്ജലീകരണം, പനി, വയറുവേദന എന്നിവ ഒന്നിലധികം തവണ ഉണ്ടാകുന്നത് മലിനമായ വെള്ളത്തിന്റെ ഫലമായാണ്.

നിങ്ങൾ കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് എങ്ങനെ തിരിച്ചറിയാം?

' മോശമായിട്ടുള്ള വെള്ളം കുടിച്ച് കഴിഞ്ഞാൽ പലതരത്തിലുള്ള മോശമായിട്ടുള്ള ബാക്ടീരിയകളും വെെറസും ശരീരത്തിലോട്ട് കയറാം. നിങ്ങൾ കുടിക്കുന്ന വെള്ളം സുരക്ഷിതമാണോ എന്ന് എങ്ങനെ തിരിച്ചറിയാം?. അതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത്? കേരള വാട്ടർ അതോറിറ്റിയുടെ കണ്ട്രോൾ ലാബിലാണ് സാമ്പിൾ വെള്ളം എത്തിക്കേണ്ടത്. അതിനായി ചെയ്യേണ്ടത് ഒന്നര മുതൽ രണ്ട് ലിറ്റർ വെള്ളമാണ് ലാബിൽ എത്തിക്കേണ്ടത്. bacterial test ആണെങ്കിൽ 100 എംഎൽ മതിയാകും. രണ്ട് ബോട്ടിലായി കൊണ്ട് കൊടുക്കുന്നതാണ് നല്ലത്. ടെസ്റ്റിം​ഗ് ഫീസ് പോകുമ്പോൾ അടയ്ക്കേണ്ടി വരും. ഇത് കൂടാതെ പ്രെെവറ്റ് ലാബുകളും ഇന്നുണ്ട്. total dissolved solids, hardness, ഇ കോളി ബാക്ടിരീയ ഇങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കും. റിപ്പിഡ് ടെസ്റ്റ് കിറ്റും ഇന്ന് ലഭ്യമാണ്. വീട്ടിൽ തന്നെ നമ്മുക്ക് ടെസ്റ്റ് ചെയ്യാൻ പറ്റുന്നതാണ്. coliform e coli test kit ആണ് അതിനായി വാങ്ങേണ്ടത്. 90 മുതൽ 95 ശതമാനം റിസൽട്ട് നൽകുന്ന കിറ്റാണ്. ടിഡിഎസ് മീറ്ററിനെ (Total Dissolved Solids meter) കുറിച്ചും എല്ലാവരും അറിഞ്ഞിരിക്കണം. എത്ര മിനറലും സോൾട്ടും ഉണ്ടെന്ന് കണ്ടെത്താൻ സാധിക്കും. ടിഡിഎസ് അളവ് 300 ന് താഴേ ആണെങ്കിൽ സുരക്ഷിക്കമാണെന്ന് പറയാം. 300 മുതൽ 600 ആണെങ്കിൽ കുടിക്കാൻ പറ്റുന്ന വെള്ളമാണെന്ന് പറയാം. 600 മുകളിൽ ആണെങ്കിൽ ഏറെ അപകടകാരിയായ വെള്ളമാണെന്നാണ് സൂചിപ്പിക്കുന്നത്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളം സുരക്ഷിതമാണോ എന്ന് തിരിച്ചറിയാം...' - അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റ് ഡോ. ഡാനിഷ് സലിം പറഞ്ഞു.