ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും  ദന്ത ആരോഗ്യത്തിൽ ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള കേരള സ്റ്റേറ്റ് വുമൺ'സ് ഡെന്റൽ കൗൺസിൽ പ്രോജക്ടിന് കോഴിക്കോട് തുടക്കം

കോഴിക്കോട്: സ്ത്രീകളുടെ ആരോഗ്യം മുൻനിർത്തിയുള്ള ഇന്റർനാഷണൽ ഡേ ഓഫ് ആക്ഷൻ ഫോർ വുമൺ ഹെൽത്ത് പ്രചാരണത്തിൻ്റെ ഭാഗമായി കേരള സ്റ്റേറ്റ് വുമൺ'സ് ഡെന്റൽ കൗൺസിൽ പ്രോജക്ട് കോഴിക്കോട് താമരശ്ശേരിയിൽ തുടങ്ങി.

ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ദന്ത ആരോഗ്യത്തിൽ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് പുതിയ പ്രോജക്ട്. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഐഡിഎ ബ്രാഞ്ചുകളിലും ക്ലാസുകൾ നടത്തി.

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ഫസ്റ്റ് വൈസ് പ്രസിഡന്റ് ഡോക്ടർ പ്ലാറ്റോ പാലത്തിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ഡബ്ല്യുഡിസി ചെയർപേഴ്സൺ ഡോ. ഷാനി ജോർജ് , ഐഡിഎ താമരശ്ശേരി പ്രസിഡന്റ്‌ ഡോ.ജോർജ് അലക്സ്‌ ,സെക്രട്ടറി ഡോ.മിന്റു ജോയ് എന്നിവർ പങ്കെടുത്തു.

YouTube video player