പകൽ ജോലി ചെയ്ത് രാത്രി ഏറെ വൈകിയും ജോലി തുടരുന്നവരും ഉണ്ട്. എന്നാല്‍ സ്ഥിരമായി നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പുതിയ ഒരു പഠനം മുന്നറിയിപ്പ് നൽകുന്നത്.
ഇന്ന് വിവിധ വിഭാഗങ്ങളിൽ രാത്രി ഷിഫ്റ്റുകൾ നിലവിലുണ്ട്. സാധാരണ പ്രവൃത്തി ദിനങ്ങൾ പോലെ തന്നെയാണ് രാത്രി ഷിഫ്റ്റിലെ ജോലിയും. പകൽ ജോലി ചെയ്ത് രാത്രി ഏറെ വൈകിയും ജോലി തുടരുന്നവരും ഉണ്ട്. എന്നാല്‍ സ്ഥിരമായി നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പുതിയ ഒരു പഠനം മുന്നറിയിപ്പ് നൽകുന്നത്.
മയോ ക്ലിനിക്ക് പ്രൊസീഡിങ് എന്ന മെഡിക്കല്‍ ജേണലില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൈറ്റ് ഷിഫ്റ്റിൽ ജോലിചെയ്യുന്ന ആളുകൾക്ക് കിഡ്‌നി സ്‌റ്റോൺ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനത്തില്‍ പറയുന്നത്. പ്രത്യേകിച്ച് പ്രായം കുറഞ്ഞ തൊഴിലാളികൾക്കും ശാരീരിക പ്രവർത്തനങ്ങൾ അധികം ആവശ്യമില്ലാത്ത ജോലികൾ ചെയ്യുന്നവർക്കും ഈ സാധ്യത കൂടുതലാണ്.
പതിനാല് വർഷത്തോളം 220,000 ജീവനക്കാരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ പ്രായം കുറഞ്ഞ നൈറ്റ് ഷിഫ്റ്റ് ജീവനക്കാരിൽ കിഡ്‌നി സ്റ്റോൺ ഉണ്ടാവാനുള്ള സാധ്യത മറ്റു പ്രായക്കാരായ ജീവനക്കാരെക്കാൾ പതിനഞ്ച് ശതമാനം കൂടുതലാണ്. ശരിയല്ലാത്ത ഉറക്കരീതിയിലെ മാറ്റം നിങ്ങളുടെ മെറ്റബോളിസം, ദഹനം, ഹോർമോൺ ബാലൻസ്, വൃക്കകളുടെ പ്രവർത്തനം എന്നിവയെ ബാധിക്കും. രാത്രി ഷിഫ്റ്റിലുള്ള ജോലി ഉറക്കക്കുറവിന് മാത്രമല്ല, വിഷാദം, ദുര്‍ബലമായ പ്രതിരോധശേഷി, അമിത വണ്ണം, ഹൃദയസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്കും കാരണമാകും.
