Asianet News MalayalamAsianet News Malayalam

മുഖത്ത് സോപ്പ് ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ

സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് സുഷിരങ്ങൾ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. കാരണം, ചർമ്മത്തിൽ എണ്ണ, അണുക്കൾ എന്നിവയുടെ സാന്നിധ്യം ബാക്കി‌യുണ്ടാകാം. അതിന്റെ ഫലമായി ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, മുഖക്കുരു എന്നിവ ഉണ്ടാകുന്നു.

know side effects of using soap in your face rse
Author
First Published Mar 27, 2023, 11:06 AM IST

നമ്മൾ എല്ലാവരും സോപ്പ് ഉപയോ​ഗിക്കാറുണ്ടല്ലോ. ചിലർ മുഖം കഴുകുന്നത് പോലും സോപ്പ് ഉപോ​ഗിച്ചാണ്. എന്നാൽ മുഖത്ത് ശരിക്കും സോപ്പ് ഉപയോ​ഗിക്കാമോ? മുഖത്ത് സോപ്പ് ഉപയോ​ഗിക്കുന്നത് ദോഷം ചെയ്യുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്യുകയും ചർമ്മത്തിലെ മൈക്രോബയോട്ടയുടെ അതിലോലമായ സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തുകയും ചെയ്യും. മാത്രമല്ല ഇത് വരൾച്ച, പൊട്ടൽ എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ, സോപ്പ് ചർമ്മത്തിൽ നിന്ന് മേക്കപ്പും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തേക്കില്ല.

ദൈനംദിന ചർമ്മസംരക്ഷണത്തിൽ നാം ചെയ്ത് വരുന്ന ഒന്നാണ് മുഖം കഴുകൽ എന്നത്. ചർമ്മത്തിലെ അഴുക്ക്, എണ്ണ, മലിനീകരണം എന്നിവ നീക്കം ചെയ്യാനും വൃത്തിയും ആരോഗ്യവും നിലനിർത്താനും ഇത് സഹായിക്കുന്നു. സോപ്പ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നതിന്റെ നാല് പാർശ്വഫലങ്ങൾ ഇതാ...

ഒന്ന്...

സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് സുഷിരങ്ങൾ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. കാരണം, ചർമ്മത്തിൽ എണ്ണ, അണുക്കൾ എന്നിവയുടെ സാന്നിധ്യം ബാക്കി‌യുണ്ടാകാം. അതിന്റെ ഫലമായി ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, മുഖക്കുരു എന്നിവ ഉണ്ടാകുന്നു.

രണ്ട്...

മിക്ക സോപ്പുകളിലും ചർമ്മത്തിന്റെ സ്വാഭാവിക എണ്ണകൾ ഇല്ലാതാക്കാൻ കഴിയുന്ന കഠിനമായ രാസവസ്തുക്കൾ അടങ്ങിയി‌ട്ടുണ്ട്. ഇത് വരൾച്ചയ്ക്ക് കാരണമാകുന്നു. സെൻസിറ്റീവ് ത്വക്ക് അല്ലെങ്കിൽ എക്സിമ അല്ലെങ്കിൽ സോറിയാസിസ് പോലുള്ള മുൻകാല ത്വക്ക് തകരാറുകൾ ഉള്ള ആളുകൾക്ക് ഇത് പ്രത്യേകിച്ച് പ്രശ്നമുണ്ടാക്കാം.

മൂന്ന്...

ചർമ്മത്തിന്റെ പിഎച്ച് നില ആരോഗ്യം നിലനിർത്തുന്നതിനും ബാഹ്യ പ്രകോപനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും പ്രധാനമാണ്. സോപ്പിന് ഏകദേശം 9-10 ആൽക്കലൈൻ pH ഉണ്ട്. പതിവായി സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് തകരാറിലാക്കും. അതിന്റെ ഫലമായി വരൾച്ച, മുഖക്കുരു എന്നിവ ഉണ്ടാകാം.

നാല്...

സോപ്പിലെ കഠിനമായ രാസവസ്തുക്കൾ ചർമ്മത്തിന്റെ സ്വാഭാവിക തടസ്സത്തെ ദോഷകരമായി ബാധിക്കും. ഇത് 
അതിവേ​ഗത്തിലുള്ള വാർദ്ധക്യത്തിന് കാരണമാകുന്നു. ഇത് ചർമ്മം മങ്ങിയതും വരണ്ടതും ചുളിവുകളുള്ളതുമായി കാണാനും യഥാർത്ഥ പ്രായത്തേക്കാൾ പ്രായമുള്ളതായി കാണാനും ഇടയാക്കും.

അഞ്ച്...

ചില സോപ്പുകളിൽ അടങ്ങിയിട്ടുള്ള സുഗന്ധദ്രവ്യങ്ങളും പ്രിസർവേറ്റീവുകളും ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാക്കാം. ഇത് ചർമ്മത്തിൽ ചുവപ്പ്, വീക്കം എന്നിവയ്ക്ക് കാരണമാകും.

കാൻസർ രോഗികൾ ചികിത്സയ്ക്ക് ശേഷം ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?

 

Follow Us:
Download App:
  • android
  • ios