Asianet News MalayalamAsianet News Malayalam

Health Tips : ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചോളൂ, കാരണം

ഉയർന്ന നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്‌നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഉലുവ വെള്ളത്തിന് കഴിയും. 

know the health benefits of drinking fenu greek water in empty stomach
Author
First Published Sep 15, 2024, 9:52 AM IST | Last Updated Sep 15, 2024, 9:52 AM IST

കറികൾക്ക് മണവും രുചിയും നൽ‍കാൻ മാത്രമല്ല വിവിധ രോ​ഗങ്ങളെ അകറ്റി നിർത്താനുമുള്ള കഴിവ് ഉലുവയ്ക്കുണ്ട്. അൽപം കയ്പ്പുണ്ടെങ്കിലും ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും ധാതുക്കളും രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.  
ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ ഉലുവയിലുണ്ട്. ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ അറിയാം...

ഒന്ന്

ഉയർന്ന നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്‌നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഉലുവ വെള്ളത്തിന് കഴിയും. 

രണ്ട്

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രണത്തിലാക്കാനും ഉലുവയ്ക്ക് കഴിവുണ്ട്. ദിവസവും രാവിലെ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും. 

മൂന്ന്

വിശപ്പ് കുറയ്ക്കുക, ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളം സഹായിക്കും.

നാല്

ഉലുവ വെള്ളം പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ഉലുവ വെള്ളം ദിവസവും കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നതിന് സഹായിക്കും.ഇത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

അഞ്ച്

ഉലുവയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഉലുവ ചർമ്മത്തിനും അതുപോലെ മുടിയ്ക്കും ഏറെ നല്ലതാണ് ഉലുവ.

ആറ്

ദിവസവും ഉലുവ വെള്ളം കുടിച്ചാൽ ദഹനക്കേട് സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.ഇതിലടങ്ങിയിരിക്കുന്ന നാരുകൾക്ക് ദഹനക്കേട്, മലബന്ധം, വായുവിൻറെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ കഴിയും. 

ഏഴ്

ഉലുവ വെള്ളത്തിലെ ഫൈറ്റോ ഈസ്ട്രജൻ ഹോർമോൺ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കും, പ്രത്യേകിച്ച് ആർത്തവവിരാമ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഉലുവ മികച്ചതാണ്.

പിസിഒഎസ് ഉള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍


 

Latest Videos
Follow Us:
Download App:
  • android
  • ios